ആലപ്പുഴ :ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയത്തിൽ സാമുദായിക പരിഗണന വേണമെന്ന് വെള്ളാപ്പള്ളി നടേശൻ. അടൂർ പ്രകാശിന്‍റേത് വേദനാ ജനകമായ പ്രസ്‌താവനയാണ്. ഇത് മതേതരത്വത്തിന്‍റെ കപടമുഖമാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
സ്ഥാനാർഥി നിർണയത്തിൽ സാമുദായിക പരിഗണന വേണമെന്ന് വെള്ളാപ്പള്ളി നടേശൻ - vellappally nadesan against adoor prakash
ഹിന്ദു ഭൂരിപക്ഷമുള്ള മണ്ഡലങ്ങളില്‍ രാഷ്ട്രീയ ലക്ഷ്യത്തിന് വേണ്ടി സ്വന്തം സമുദായത്തെ തള്ളിപ്പറയുന്ന അടൂര്‍ പ്രകാശ് നാളെ സ്വന്തം ലാഭങ്ങൾക്ക് വേണ്ടി മതം മാറാനും തയാറാകുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
vellappally nadesan against adoor prakash
അടൂർ പ്രകാശ് കുലംകുത്തിയാണ്. സ്വന്തം സമുദായത്തെ പുറകിൽ നിന്ന് കുത്തി. ഹിന്ദു ഭൂരിപക്ഷമുള്ള മണ്ഡലങ്ങളില്‍ രാഷ്ട്രീയ ലക്ഷ്യത്തിന് വേണ്ടി സ്വന്തം സമുദായത്തെ തള്ളിപ്പറയുന്ന അദ്ദേഹം നാളെ സ്വന്തം ലാഭങ്ങൾക്ക് വേണ്ടി മതം മാറാനും തയാറാകുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ഷാനിമോൾ ഉസ്‌മാന് അരൂരിൽ വിജയ സാധ്യത കുറവാണ്. 75% ഹിന്ദു ഭൂരിപക്ഷമുള്ള മണ്ഡലത്തിൽ മുസ്ലീം സ്ഥാനാർഥികൾക്ക് പരിഗണന ലഭിക്കില്ലെന്നും സമുദായ നീതി നടപ്പിലാക്കണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.