ആലപ്പുഴ : കോൺഗ്രസ് എൻഎസ്എസിന്‍റെ കുഴിയിൽ വീണുകിടക്കുകയാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എൻഎസ്എസ് നിലപാടിനെ പിന്തുണക്കുന്ന കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ അങ്ങോട്ടും, ഇങ്ങോട്ടും ചാടിക്കളിക്കുന്ന കുഞ്ഞിരാമനാണെന്നും വെള്ളാപ്പള്ളി പരിഹസിച്ചു.
എൻഎസ്എസിനേയും മുല്ലപ്പള്ളിയേയും പരിഹസിച്ച് വെള്ളാപ്പള്ളി - latest kerala elections
കേരളത്തിലെ മതേതരത്വത്തിന് എൻഎസ്എസ് ഭീഷണിയാണെന്നും വെള്ളാപ്പള്ളി
എൻഎസ്എസിനേയും മുല്ലപ്പള്ളിയേയും പരിഹസിച്ച് വെള്ളാപ്പള്ളി
നരേന്ദ്ര മോദിയുടെയും, അമിത് ഷായുടെയും ഉടുമുണ്ട് അലക്കാനുള്ള യോഗ്യത കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനില്ലെന്നും വെള്ളാപ്പള്ളി പരിഹസിച്ചു. സംസ്ഥാന സർക്കാരിന്‍റെ പ്രവർത്തനത്തിൽ സമ്പൂർണ്ണ തൃപ്തിയില്ല. എന്നാൽ കഴിഞ്ഞ യുഡിഎഫ് സർക്കാരിനേക്കാൾ മെച്ചമാണ് ഇപ്പോഴത്തെ സർക്കാർ. തമ്മിൽ ഭേദം തൊമ്മൻ എന്ന നിലയിലാണ് താൻ കാണുന്നത്. കേരളത്തിലെ മതേതരത്വത്തിന് എൻഎസ്എസ് ഭീഷണിയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
Last Updated : Oct 21, 2019, 5:52 PM IST