ആലപ്പുഴ: തെരഞ്ഞെടുപ്പ് തോല്‍വിയോടെ കോണ്‍ഗ്രസ് ആര്‍ക്കും വേണ്ടാത്ത ദേശീയ പാര്‍ട്ടിയായി മാറിയെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കോണ്‍ഗ്രസിനോട് യാതൊരു വിരോധവും ഇല്ല. കോണ്‍ഗ്രസിന്‍റ നയങ്ങളാണ് തോൽവിക്ക് കാരണമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
കോണ്‍ഗ്രസ് ആര്‍ക്കും വേണ്ടാത്ത ദേശീയ പാര്‍ട്ടിയായി മാറിയെന്ന് വെള്ളാപ്പള്ളി - LDF
കോണ്‍ഗ്രസിന്‍റ നയങ്ങളാണ് തോൽവിക്ക് കാരണം. കുണ്ടറയില്‍ മേഴ്‌സിക്കുട്ടിയമ്മയുടേത് അര്‍ഹമായ തോല്‍വിയാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു
കുണ്ടറയില്‍ മേഴ്‌സിക്കുട്ടിയമ്മയുടേത് അര്‍ഹമായ തോല്‍വിയാണ്. പേരില്‍ ഉണ്ടെങ്കിലും മേഴ്‌സി അശേഷം ഇല്ലാത്ത ആളാണ് മേഴ്‌സിക്കുട്ടിയമ്മ. കെ ടി ജലീലിന്‍റേത് സാങ്കേതികമായ ജയം മാത്രമാണ്. ഫലത്തിലത് തോല്‍വിയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. സവര്‍ണ നേതൃത്വം മുഖ്യമന്ത്രി പിണറായി വിജയനെ ആക്രമിച്ചു. ആനുകൂല്യങ്ങള്‍ കൈപ്പറ്റി ശേഷം എല്‍ഡിഎഫിനെ തള്ളിപ്പറയുന്ന സുകുമാരന്‍ നായരുടെ നിലപാട് നന്ദികേടാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
Also Read:യുഡിഎഫിന്‍റെ പരാജയം: എം.ലിജു ഡി.സി.സി അധ്യക്ഷ സ്ഥാനം രാജിവെച്ചു