കേരളം

kerala

ETV Bharat / state

ആരിഫ് ജയിച്ചില്ലെങ്കില്‍ തലമൊട്ടയടിച്ച് കാശിക്കുപോകുമെന്ന് വെള്ളാപ്പള്ളി - എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ

ആരിഫിനോട് കോണ്‍ഗ്രസ് മത്സരിക്കുന്നത് ആനയോട് ആട് മത്സരിക്കുന്നത് പോലെയെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

ഫയൽ ചിത്രം

By

Published : Mar 13, 2019, 3:22 PM IST

Updated : Mar 20, 2019, 5:54 PM IST

ആലപ്പുഴയില്‍ എൽഡിഎഫ് സ്ഥാനാർഥി എം.എ. ആരിഫ്ജയിച്ചില്ലെങ്കില്‍ താന്‍ തലമൊട്ടയടിച്ച് കാശിക്കുപോകുമെന്ന്എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.ആരിഫ് ജയിച്ചുകഴിഞ്ഞെന്നുംആരിഫിനോട് കോണ്‍ഗ്രസ് മത്സരിക്കുന്നത് ആനയോട് ആട് മത്സരിക്കുന്നത് പോലെയെന്നും വെള്ളാപ്പള്ളി പറഞ്ഞു.

എസ്എൻഡിപി ഭാരവാഹികള്‍ മത്സരിക്കരുതെന്ന നിലപാടില്‍ മാറ്റമില്ല. എസ്എന്‍ഡിപി യോഗം ഭാരവാഹികള്‍ സ്ഥാനം രാജിവച്ച് മത്സരിക്കുന്നതാണ് അഭികാമ്യം. തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കുന്നതിനെക്കുറിച്ച് അറിയില്ല. തുഷാറിനായി പ്രചാരണത്തിന് ഇറങ്ങില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Last Updated : Mar 20, 2019, 5:54 PM IST

ABOUT THE AUTHOR

...view details