ആലപ്പുഴ :പോപ്പുലർ ഫ്രണ്ട് റാലിക്കിടെ കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ പ്രതികരണവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വിഷം തുപ്പുന്ന മുദ്രാവാക്യങ്ങളാണ് കുട്ടി വിളിച്ചത്. കുട്ടി നിഷ്‌കളങ്കനെന്നും അത് വിളിക്കാൻ പഠിപ്പിച്ചവരാണ് കുറ്റക്കാരെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു.
അത്തരം മുദ്രാവാക്യങ്ങൾ ഉണ്ടാകാൻ പാടില്ലാത്തതാണ്. രണ്ട് സമുദായങ്ങളെ നശിപ്പിക്കുമെന്ന മുദ്രാവാക്യം മാന്യമായില്ലെന്ന് മാത്രമല്ല, അപമാനകരമാണെന്നും അദ്ദേഹം പറഞ്ഞു. ലോകാവസാനം വരെ നടക്കാത്ത കാര്യമാണ് കുട്ടിയെ കൊണ്ട് വിളിപ്പിച്ചത്.