ആലപ്പുഴ: എസ്എൻഡിപി ആർക്കും പിന്തുണ നല്‍കുമെന്ന് പറഞ്ഞിട്ടില്ലെന്നും ആരുടേയും വിജയം ഏറ്റെടുക്കാനില്ലെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഹിന്ദു സമുദായംഗത്തെ അരൂരിൽ വേണമെന്ന് പറഞ്ഞത് തന്‍റെ വ്യക്തിപരമായ അഭിപ്രായമായിരുന്നുവെന്നും എന്നാല്‍ മുന്നണികള്‍ ന്യൂനപക്ഷ സ്ഥാനാർഥിയെ പരിഗണിച്ചുവെന്നും വെള്ളാപ്പള്ളി നടേശൻ കണിച്ചുകുളങ്ങരയിൽ പറഞ്ഞു.
നേരത്തെ എൻ.എസ്.എസിന്‍റെ നിലപാട് നല്ലതാണെന്നാണ് മുല്ലപ്പള്ളി പറഞ്ഞത്. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം വന്നതോടെ കെ.പി.സി.സി പ്രസിഡന്‍റ് പരാജയമാണെന്ന് തെളിഞ്ഞതായും മുല്ലപ്പള്ളിയെ കൊണ്ടു നടന്നാൽ കോൺഗ്രസ് കരിയുമെന്നും വെള്ളാപ്പള്ളി പരിഹസിച്ചു. സമുദായ സംഘടനകൾ രാഷ്ട്രീയത്തിൽ ഇറങ്ങരുതെന്നതിന്‍റെ തെളിവാണ് ഉപതെരഞ്ഞെടുപ്പ് ഫലം നൽകുന്ന സന്ദേശം.