ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി നിർണയ ചർച്ചകൾ പുരോഗമിക്കെ മുന്നണികൾക്ക് താക്കീതുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എസ്എൻഡിപി യോഗം മുഖപത്രമായ 'യോഗനാദ'ത്തിൽ എഴുതിയ ലേഖനത്തിലാണ് ജനറൽ സെക്രട്ടറിയുടെ വിമർശനം.
അവഗണിച്ചാല്‍ തക്ക മറുപടി: മുന്നണികൾക്ക് വെള്ളാപ്പള്ളിയുടെ മുന്നറിയിപ്പ് - ബിഡിജെഎസ്
എസ്എൻഡിപി യോഗം മുഖപത്രമായ 'യോഗനാദ'ത്തിൽ എഴുതിയ ലേഖനത്തിലാണ് ജനറൽ സെക്രട്ടറിയുടെ വിമർശനം
സ്ഥാനാർഥി നിർണയത്തിൽ ഈഴവ സമുദായത്തെ തന്ത്രപൂർവം തഴയുകയാണ്. സംഘടിത ന്യൂനപക്ഷങ്ങൾ കോൺഗ്രസിനെ കൈപ്പിടിയിലാക്കി. സ്ഥാനാർഥികളെ നിർണയിക്കുന്നതിൽ മുസ്ലിം മത സംഘടനകൾക്കും ക്രിസ്തീയ സഭകൾക്കുമാണ് പ്രാതിനിധ്യം നൽകുന്നത്. സിപിഎമ്മിലെ പുതുതലമുറ നേതാക്കളെ പരിശോധിച്ചാലും സ്ഥിതി വ്യതസ്തമല്ല. പിന്നാക്ക വിഭാഗക്കാരായ നേതാക്കളും പ്രവർത്തകരും തെരുവ് നായ്ക്കളെ പോലെ അലയുന്നു എന്നും വെള്ളാപ്പള്ളി ലേഖനത്തിൽ കുറ്റപ്പെടുത്തുന്നു. പിന്നാക്ക സമുദായങ്ങളിൽ നിന്നുള്ള നേതാക്കന്മാർ ഒന്നിച്ച് നിന്ന് വിലപേശാനുള്ള ശക്തി നേടണം. അവഗണിക്കാനാണ് തീരുമാനമെങ്കിൽ തക്ക മറുപടി നൽകണമെന്നും വെള്ളാപ്പള്ളി നടേശൻ ലേഖനത്തിലൂടെ ആവശ്യപ്പെടുന്നു.