എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി ചാലക്കുടിയിലെ ഇടത് സ്ഥാനാർഥി ഇന്നസെന്‍റ് കൂടിക്കാഴ്ച നടത്തി. രാവിലെ പത്ത് മണിയോടെ കണിച്ചുകുളങ്ങരയിലെ വെള്ളാപ്പള്ളിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച.
അനുഗ്രഹം വാങ്ങാനാണ് എത്തിയതെന്ന് തുറന്ന് പറഞ്ഞ ഇന്നസെന്‍റ് പിന്തുണ തേടി എൻഎസ്എസ് ആസ്ഥാനത്തേക്ക് പോകില്ലെന്നും വ്യക്തമാക്കി. ഇക്കുറി ചാലക്കുടിയിൽ വിജയം അനായാസമല്ലെന്നും ഇടത് സ്ഥാനാര്‍ഥി പറഞ്ഞു.
വെള്ളാപ്പള്ളിയുടെ പിന്തുണ തേടി ഇന്നസെന്‍റ് ആലപ്പുഴയില്‍ ഇന്നസെന്‍റ് മിടുക്കനാണെന്ന് പറഞ്ഞ വെള്ളാപ്പള്ളി വിജയസാധ്യതയെക്കുറിച്ച് മിണ്ടിയില്ല. അതേസമയം തുഷാർ വെള്ളാപ്പള്ളി തെരഞ്ഞെടുപ്പിൽ മത്സരിച്ചാൽ തോൽക്കുമെന്ന് ആവർത്തിക്കുകയും ചെയ്തു.
ആലപ്പുഴയിൽ ഷാനിമോൾ ഉസ്മാനെ കോണ്‍ഗ്രസ് തോല്‍ക്കുന്ന സീറ്റില്‍ ഒതുക്കിയെന്നും സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഈഴവ സമുദായത്തെ കോൺഗ്രസ് അവഗണിച്ചെന്നും വെള്ളാപ്പള്ളി പറഞ്ഞു. ശബരിമല വിഷയം ഈ തെരഞ്ഞെടുപ്പിൽ എൻഡിഎക്ക് വോട്ട് കൂട്ടുമെന്ന പ്രവചനവും വെള്ളാപ്പള്ളി നടത്തി.