ആലപ്പുഴ: ജനങ്ങൾക്ക് സാമ്പത്തിക പിന്തുണ നൽകി സമൂഹത്തിന്‍റെ മുഖ്യധാരയിൽ എത്തിക്കുകയാണ് സർക്കാരിന്‍റെ ലക്ഷ്യമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി പി.തിലോത്തമൻ. വെളിയനാട് ബ്ലോക്ക് തല കുടുംബ സംഗമം ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയെന്നത് സർക്കാരിന്‍റെ ഉത്തരവാദിത്തമാണെന്നും വിവിധ പദ്ധതികളിലൂടെ ഇത് ഭംഗിയായി നടപ്പാക്കുകയാണ് സംസ്ഥാന സർക്കാരെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജനങ്ങളെ സമൂഹത്തിന്‍റെ മുഖ്യധാരയിൽ എത്തിക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി പി.തിലോത്തമൻ - മന്ത്രി പി. തിലോത്തമൻ
ജനങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയെന്നത് സർക്കാരിന്‍റെ ഉത്തരവാദിത്തമാണെന്നും മന്ത്രി പി.തിലോത്തമൻ
പി. തിലോത്തമൻ
ലൈഫ് മിഷൻ പദ്ധതിയിലൂടെ കേരളത്തിൽ എല്ലാവർക്കും തലചായ്ക്കാനൊരിടം എന്ന സ്വപ്‌നം പൂർത്തിയാക്കുകയാണ്. വിവിധ ജനകീയ പദ്ധതികൾ വഴി ജനങ്ങൾക്ക് സുരക്ഷിതമായ ജീവിതം ഉറപ്പാക്കുകയാണ് സർക്കാരെന്നും മന്ത്രി പറഞ്ഞു. വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ലൈല രാജു ചടങ്ങിൽ അധ്യക്ഷയായി. ബ്ലോക്കിൽ 406 ഗുണഭോക്താക്കളാണ് ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായിട്ടുള്ളത്.
TAGGED:
മന്ത്രി പി. തിലോത്തമൻ