ആലപ്പുഴ: കുട്ടനാട്ടിൽ സാമൂഹ്യവിരുദ്ധരുടെ ശല്യം. വഴിയരികിൽ പാർക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങൾ അജ്ഞാതർ കത്തിച്ച നിലയിൽ. കൈനകരി പഞ്ചായത്തിൽ വ്യാഴാഴ്ച പുലർച്ചെയോടെയാണ് സംഭവം. കാറുകളും ബൈക്കുകളുമുൾപ്പെടെയാണ് അഗ്നിക്കിരയാക്കിയത്.
സാമൂഹ്യവിരുദ്ധര്‍ വഴിയരികിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ കത്തിച്ചു - ആലപ്പുഴ
കൈനകരി പഞ്ചായത്തിൽ വ്യാഴാഴ്ച പുലർച്ചെയോടെയാണ് സംഭവം. ബൈക്കിൽ എത്തിയ സംഘമാണ് വണ്ടികൾ കത്തിച്ചെതെന്ന് നാട്ടുകാർ ആരോപിച്ചു.
ആലപ്പുഴയിൽ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം; വഴിയരികിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ കത്തിച്ചു
ബൈക്കിൽ എത്തിയ ഒരു സംഘമാണ് വണ്ടികൾ കത്തിച്ചെന്നാണ് നാട്ടുകാരുടെ ആരോപണം. വാഹനങ്ങൾ നിർത്തിയിട്ട സ്ഥലങ്ങളിലെ വഴി വിളക്ക് നശിപ്പിച്ച ശേഷമാണ് ആക്രമണം. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ALSO READ:പല്ലാരിമംഗലത്ത് മോഷണ പരമ്പര; ആറ് വീടുകളിൽ മോഷണ ശ്രമം
Last Updated : Sep 9, 2021, 1:25 PM IST