കേരളം

kerala

ETV Bharat / state

ദേശീയ പാതയില്‍ കാറുകൾ കൂട്ടിയിടിച്ച് ഏഴ് പേർക്ക് പരിക്ക് - കാറുകൾ കൂട്ടിയിടിച്ച് ഏഴ് പേർക്ക് പരിക്ക്

തൃശൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ഗിരീഷും കുടുബവും സഞ്ചരിച്ചിരിക്കുന്ന കാർ ഈ ഭാഗത്ത് കൂടി മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിച്ച ബൈക്ക് യാത്രക്കാരനെ രക്ഷിക്കാൻ ശ്രമിക്കുന്നതിടെയിൽ തിരുവനന്തപുരത്ത് നിന്നും എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന രാജസ്ഥാൻ സ്വദേശികൾ സഞ്ചരിച്ചിരുന്ന സിഫ്റ്റ് കാറിൽ ഇടിക്കുകയായിരുന്നു.

ആലപ്പുഴ  കാറുകൾ കൂട്ടിയിടിച്ച് ഏഴ് പേർക്ക് പരിക്ക്  VEHICLE ACCIDENT IN PUNNAPRA
ബൈക്ക് യാത്രക്കാരനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കാറുകൾ കൂട്ടിയിടിച്ച് ഏഴ് പേർക്ക് പരിക്ക്

By

Published : Feb 27, 2020, 7:59 PM IST

ആലപ്പുഴ:ബൈക്ക് യാത്രക്കാരനെ രക്ഷിക്കാൻ ശ്രമിക്കുന്നതിടയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരു കുടുബത്തിലെ നാല് പേർ ഉൾപെടെ ഏഴ് പേർക്ക് പരിക്ക്. പുന്നപ്ര ദേശീയ പാതയിൽ കപ്പക്കട ഭാഗത്ത് വെച്ചായിരുന്നു അപകടം. കാറ് യാത്രികരായ തൃശൂർ സ്വദേശി ഗിരീഷ്(39), ഭാര്യ ദിവ്യ(34), മകൻ അബിനൊ(9), ദിവ്യയുടെ മാതാവ് ഗീത (59) എന്നിവർക്കാണ് പരിക്കേറ്റത്. രാജസ്ഥാൻ സ്വദേശികളായ ഫൂൽ മുഹമ്മദ്(39) സദത്ത് സിഗ് (42) എന്നിവർക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ബൈക്കിൽ അമിതവേഗത്തിൽ സഞ്ചരിക്കുകയായിരുന്ന ബൈക്കിനെ ഇടിക്കാതിരിക്കാൻ കാർ വെട്ടിച്ചപ്പോഴായിരുന്നു എതിരെ വന്ന മറ്റൊരു കാറിൽ ഗിരീഷിന്‍റെ കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ മറ്റൊരു ബൈക്കിൽ സഞ്ചരിച്ച ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ജീവനക്കാരൻ അനീഷിനും (39) പരിക്കേറ്റു.

കാറുകൾ കൂട്ടിയിടിച്ച് ഏഴ് പേർക്ക് പരിക്ക്

നാട്ടുകാരും പുന്നപ്ര പൊലീസും ചേർന്ന് കാറുകളിൽ കുടിങ്ങിയവരെ രക്ഷാപ്രവർത്തനത്തിലൂടെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചു. അപകടത്തെ തുടർന്ന് അരമണിക്കൂറോളം ദേശീയ പാതയിൽ ഗതാഗത കുരുക്കുണ്ടായി.

ABOUT THE AUTHOR

...view details