കേരളം

kerala

ETV Bharat / state

"ചന്ദ്രകളഭം" തുറന്നു: വയലാർ രാമവർമ്മയ്ക്ക് സ്മാരകം

വയലാർ സ്മാരക ട്രസ്റ്റിന്‍റെ നേതൃത്വത്തിലായിരുന്നു നിർമാണം. സ്മാരക മന്ദിരത്തിന്‍റെ താക്കോൽ വയലാറിന്‍റെ മകൻ ശരത്ചന്ദ്രവർമ്മക്ക് കൈമാറി.

അനശ്വര കവി വയലാർ രാമവർമ്മയുടെ സ്മാരക മന്ദിരമായ ചന്ദ്രകളഭം തുറന്നു  വയലാർ രാമവർമ്മ  ചന്ദ്രകളഭം  കാവ്യ കേസരി  VAYALAR RAMAVARMMA  CHANDRAKALABHAM  VAYALAR RAMAVARMMA MEMORIAL CHANDRAKALABHAM OPEND
അനശ്വര കവി വയലാർ രാമവർമ്മയുടെ സ്മാരക മന്ദിരമായ ചന്ദ്രകളഭം തുറന്നു

By

Published : Oct 27, 2020, 7:21 PM IST

ആലപ്പുഴ: മലയാളത്തിന്‍റെ കാവ്യ കേസരി വയലാർ രാമവർമ്മയ്ക്ക് നിത്യസ്മാരകം. രാഘവപ്പറമ്പിലെ സ്മൃതി മണ്ഡപത്തോട് ചേർന്നാണ് "ചന്ദ്രകളഭം" എന്ന പേരിൽ സ്മാരക മന്ദിരം നിർമിച്ചിട്ടുള്ളത്. വയലാർ സ്മാരക ട്രസ്റ്റിന്‍റെ നേതൃത്വത്തിലായിരുന്നു നിർമാണം. സ്മാരക മന്ദിരത്തിന്‍റെ താക്കോൽ വയലാറിന്‍റെ മകൻ ശരത്ചന്ദ്രവർമ്മക്ക് കൈമാറി. രാഘവപ്പറമ്പിലെ സ്മൃതി മണ്ഡപത്തിന് മുന്നിൽ അഡ്വ.എ.എം.ആരീഫ് എംപിയുടെ സാന്നിധ്യത്തിലായിരുന്നു കൈമാറ്റം. വയലാറിന്‍റെ സഹധർമ്മിണി ഭാരതി തമ്പുരാട്ടിയും കുടുംബാംഗങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു.

താഴത്തെ നിലയിൽ 700 പേർക്ക് ഇരിക്കാവുന്ന ഹാളാണ് സജ്ജമാക്കിയിട്ടുള്ളത്. മുകളിലത്തെ നിലയിൽ മ്യൂസിയവും സ്വര മണ്ഡപവും ഒരുക്കിയിട്ടുണ്ട്. വയലാർ അവാർഡ് ലഭിച്ചവരുടെ ഫോട്ടോകളും പുസ്തകങ്ങളുമാണ് മ്യൂസിയത്തിലുള്ളത്. സ്വര മണ്ഡപത്തിൽ പാട്ടുകൾ കേൾക്കാനും മറ്റുമുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. 2009ൽ നിർമാണം ആരംഭിച്ച സ്മരകത്തിന് ആകെ ഒരു കോടി ഇരുപത് ലക്ഷം രൂപ ചെലവഴിച്ചു. വിപുലമായ ഉദ്ഘാടന ചടങ്ങ് പിന്നീട് നടക്കും.

ABOUT THE AUTHOR

...view details