ആലപ്പുഴ: അപൂർവ ഗാനാർച്ചനക്ക് വേദിയായി അനശ്വര കവി വയലാർ രാമവർമ്മയുടെ സ്മാരക മന്ദിരമായ ചന്ദ്രകളഭം. നാല് തലമുറകൾ ചേർന്ന് 'ബലികുടീരങ്ങളെ' എന്ന ഗാനം ആലപിച്ച് വിപ്ലവ കവിക്ക് പ്രണാമർപ്പിച്ചപ്പോൾ കാഴ്ചക്കാർക്ക് വേറിട്ട അനുഭവമായി. വയലാറിന്‍റെ 45ാം ചരമവാർഷികത്തോടനുബന്ധിച്ച് ചന്ദ്രകളഭത്തിന്‍റെ ചുമതല കുടുംബത്തിന് കൈമാറി.
അപൂർവ ഗാനാർച്ചനക്ക് വേദിയായി വയലാർ സ്മാരക മന്ദിരം - വയലാര്‍ അനുസ്മരണം
വയലാറിന്‍റെ 45ാം ചരമവാർഷികത്തോടനുബന്ധിച്ച് ചന്ദ്രകളഭത്തിന്‍റെ ചുമതല കുടുംബത്തിന് കൈമാറി.
അപൂർവ്വമായ ഗാനാർച്ചനക്ക് വേദിയായി വയലാർ സ്മാരക മന്ദിരം
മന്ദിരം തുറന്ന ശേഷം വയലാറിന്‍റെ കുടുംബാംഗങ്ങളും ആരാധകരും ഒത്ത് ചേരുകയായിരുന്നു. വയലാറിന്‍റെ മകൾ ഇന്ദുലേഖ ,മകൻ ശരത്ചന്ദ്രവർമ്മ, പേരക്കുട്ടി സിദ്ധാർത്ഥ് , വിപ്ലവ ഗായിക പി.കെ.മേദിനി എന്നിവർ ചേർന്ന് 'ബലികുടീരങ്ങളെ' ആലപിച്ചു. എ.എം.ആരീഫ് എം.പിയും പങ്കെടുത്തു.
Last Updated : Oct 27, 2020, 11:07 PM IST