ആലപ്പുഴ:വായനാപക്ഷാചരണത്തിന്‍റെ ഭാഗമായി ബഷീർ അനുസ്‌മരണവും പുസ്‌തക പ്രദർശനവും സംഘടിപ്പിച്ചു. ലജ്‌നത്തുൽ മുഹമ്മദീയ ഹയർ സെക്കൻഡറി സ്‌കൂളിൽ സംഘടിപ്പിച്ച ചടങ്ങില്‍ പ്രസാധകനും വാഗ്മിയുമായ ചുനക്കര ജനാർദനൻ നായർ മുഖ്യപ്രഭാഷണം നടത്തി. ഭാഷയുടെയും അധികാരത്തിന്‍റെയും മാമൂലുകളെ എഴുത്തിലെ വിമർശനവും ഹാസ്യവും ഉപയോഗിച്ച് മാറ്റിമറിച്ച സാഹിത്യകാരനായിരുന്നു വൈക്കം മുഹമ്മദ് ബഷീര്‍ എന്ന് ചുനക്കര ജനാർദനൻ നായർ പറഞ്ഞു. പുസ്‌തകങ്ങൾ ലോകത്തെ മാറ്റിമറിക്കും. ബഷീർ അനുഭവങ്ങളെയാണ് അക്ഷരങ്ങളിലേക്ക് മാറ്റിയത്. മനസിന്‍റെ ആഹാരമാണ് പുസ്‌തകങ്ങളെന്ന് ബഷീർ ബോധ്യപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.
ബഷീർ അനുസ്‌മരണവും പുസ്‌തക പ്രദർശനവും സംഘടിപ്പിച്ചു - reading
പ്രസാധകനും വാഗ്മിയുമായ ചുനക്കര ജനാർദനന്‍ നായർ മുഖ്യപ്രഭാഷണം നടത്തി
![ബഷീർ അനുസ്‌മരണവും പുസ്‌തക പ്രദർശനവും സംഘടിപ്പിച്ചു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-3770558-953-3770558-1562480432565.jpg)
ധന്യ ആർ കുമാർ
ബഷീർ അനുസ്‌മരണവും പുസ്‌തക പ്രദർശനവും സംഘടിപ്പിച്ചു
ബഷീർ അനുസ്‌മരണവും പുസ്‌തക പ്രദർശനവും വിദ്യാഭ്യാസ ഉപഡയറക്‌ടർ ധന്യ ആർ കുമാർ ഉദ്ഘാടനം ചെയ്‌തു. വായന കുറഞ്ഞിട്ടില്ലെന്നും ഡിജിറ്റൽ റീഡിങ് ഉൾപ്പെടെയുള്ള വിവരശേഖരണ രീതിയിൽ മാത്രമാണ് മാറ്റം ഉണ്ടായതെന്നും ധന്യ പറഞ്ഞു. വിദ്യാഭ്യാസ വകുപ്പ്, വിവരപൊതുജനസമ്പർക്ക വകുപ്പ്, പി എൻ പണിക്കർ ഫൗണ്ടേഷൻ എന്നിവർ സംയുക്തമായാണ് ജില്ലാതല വായനാപക്ഷാചരണത്തിന്‍റെ ഭാഗമായി ചടങ്ങ് സംഘടിപ്പിച്ചത്.
Last Updated : Jul 7, 2019, 1:39 PM IST