ആലപ്പുഴ:തോട്ടപ്പള്ളിയില്‍ സിപിഎം സ്വീകരിക്കുന്നത് വഞ്ചനാപരമായ നിലപാടെന്ന് കെപിസിസി മുൻ അധ്യക്ഷൻ വി.എം സുധീരൻ. കരിമണല്‍ ലോബിയ്ക്ക് വേണ്ടി സിപിഎം സ്വന്തം അണികളെ പോലും കബളിപ്പിക്കുകയാണ്. സിപിഎമ്മിന്‍റെ നിലപാടിനെതിരെ ജനങ്ങൾ ഒറ്റക്കെട്ടായി നില്‍ക്കുമെന്നും തോട്ടപ്പള്ളി പൊഴി സന്ദർശിച്ച ശേഷം സുധീരൻ മാധ്യമങ്ങളോട് പറഞ്ഞു.
സിപിഎം അണികളെ പോലും കബളിപ്പിക്കുന്നുവെന്ന് വി.എം സുധീരൻ
സിപിഎമ്മിന്‍റെ നിലപാടിനെതിരെ ജനങ്ങൾ ഒറ്റക്കെട്ടായി നില്‍ക്കുമെന്ന് കെപിസിസി മുൻ അധ്യക്ഷൻ വി.എം സുധീരൻ
തോട്ടപ്പള്ളി വിഷയം; സിപിഎം അണികളെ പോലും കബളിപ്പിക്കുന്നുവെന്ന് സുധീരൻ
പരിസ്ഥിതി ദിനത്തിൽ വൃക്ഷ തൈ നട്ടിട്ട് പൊള്ളയായ സ്നേഹം പറഞ്ഞ് പരിസ്ഥിതിയെ നശിപ്പിക്കുകയാണ് സിപിഎം ചെയ്യുന്നതെന്നും സുധീരൻ കുറ്റപ്പെടുത്തി. മഹാപ്രളയങ്ങളിൽ നിന്നും പ്രകൃതി ക്ഷോഭങ്ങളിൽ നിന്നും പാഠം പഠിക്കാതെയാണ് മേഖലയിൽ കരിമണൽ ഖനനവുമായി മുന്നോട്ട് പോകാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തിക്കൊണ്ടു വരുമെന്നും സുധീരൻ പറഞ്ഞു.