ആലപ്പുഴ: ഹരിപ്പാട് നിയോജക മണ്ഡലത്തിൽ വികസന മുരടിപ്പാണെന്ന് ആരോപിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ വസതിയിലേക്ക് യുവമോർച്ച പ്രതിഷേധമാർച്ച് നടത്തി. ഹരിപ്പാട് താലൂക്ക് ആശുപത്രി പരിസരത്തുനിന്ന് ആരംഭിച്ച മാർച്ച് പ്രതിപക്ഷ നേതാവിന്‍റെ വസതിക്ക് സമീപം പൊലീസ് തടഞ്ഞു. തുടർന്ന് ബാരിക്കേഡ് തളളി നീക്കാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
ചെന്നിത്തലയുടെ വീട്ടിലേക്ക് യുവമോർച്ചയുടെ പ്രതിഷേധ മാർച്ച് - ആലപ്പുഴ വാർത്തകൾ
ഹരിപ്പാട് നിയോജക മണ്ഡലത്തിലെ വികസന മുരടിപ്പ് ആരോപിച്ചായിരുന്നു മാർച്ച്
ചെന്നിത്തലയുടെ വീട്ടിലേക്ക് യുവമോർച്ചയുടെ പ്രതിഷേധ മാർച്ച്
ബിജെപി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി വിശ്വൻ കരുവാറ്റ മാർച്ച് ഉദ്ഘാടനം ചെയ്തു. മഹേഷ് മുതുകുളം മുഖ്യപ്രഭാഷണം നടത്തി. ജില്ല സേവാ സെൽ കൺവീനർ സന്തോഷ്. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ശ്രീജിത്ത്. എൻ, യുവമോർച്ച ജില്ലാ - മണ്ഡലം നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.