ആലപ്പുഴ:ആലപ്പുഴ വടക്കനാലിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ശവക്കോട്ടപ്പാലത്തിന് സമീപം വെള്ളാപ്പള്ളി പള്ളിക്ക് മുന്നിലാണ് കനാലിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കമിഴ്ന്ന് കിടക്കുന്ന നിലയിലാണ് കാണപ്പെട്ടത്. വൈകുന്നേരത്തോടെയാണ് മൃതദേഹം കനാലിൽ ഒഴുകി നടക്കുന്ന നിലയിൽ കണ്ടെത്തിയത്.
ആലപ്പുഴയിലെ കനാലിൽ അജ്ഞാത മൃതദേഹം കണ്ടെത്തി - UNKNOWN_DEAD_BODY
ശവക്കോട്ടപ്പാലത്തിന് സമീപം വെള്ളാപ്പള്ളി പള്ളിക്ക് മുന്നിലാണ് കനാലിൽ മൃതദേഹം കണ്ടെത്തിയത്.
ആലപ്പുഴയിലെ കനാലിൽ അജ്ഞാത മൃതദേഹം കണ്ടെത്തി
നാട്ടുകാർ വിവരമറിച്ചിതിനെത്തുടർന്ന് നോർത്ത് പൊലീസ് സ്ഥലത്തെത്തി. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ കരയ്‌ക്കെത്തിച്ചു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ നോർത്ത് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.