കേരളം

kerala

ETV Bharat / state

ആലപ്പുഴയിൽ യുഡിഎഫ് വൻ വിജയം നേടുമെന്ന് അഡ്വ. എം ലിജു - alappuzha local body election

പ്രധാന നേതാക്കളുടെ അഭാവം താഴെത്തട്ടിലെ പ്രവർത്തകരുടെ മികച്ച പ്രവർത്തനത്തിലൂടെ മറികടക്കാൻ ആയെന്ന് എം. ലിജു പറഞ്ഞു.

ആലപ്പുഴ  ആലപ്പുഴ തദ്ദേശ തെരഞ്ഞെടുപ്പ്  പ്രചാരണം  എം. ലിജു  യുഡിഎഫിന് വിജയമെന്ന് എം ലിജു  UDF win in a big banner  alappuzha local body election  udf will win says liju
ആലപ്പുഴയിൽ യുഡിഎഫ് വൻ വിജയം നേടുമെന്ന് അഡ്വ. എം ലിജു

By

Published : Dec 8, 2020, 11:49 AM IST

ആലപ്പുഴ: ജില്ലയിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വൻ വിജയം നേടുമെന്ന് ഡിസിസി പ്രസിഡന്‍റ് അഡ്വ.എം ലിജു. കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നടപടികൾക്കെതിരെയും അഴിമതിക്കെതിരെയും ജനം വോട്ട് ചെയ്യും. ആലപ്പുഴ ജില്ലാ പഞ്ചായത്തടക്കം ജില്ലയിലെ ബഹു ഭൂരിപക്ഷം ബ്ലോക്ക്‌, ഗ്രാമ പഞ്ചായത്തുകളിലും മുഴുവൻ നഗരസഭകളിലും യുഡിഎഫ് ഭരണം ഉണ്ടാകുമെന്നും ലിജു പറഞ്ഞു.

കൊവിഡ് ബാധിച്ചതിനാൽ പ്രധാന നേതാക്കളുടെ പ്രചരണ രംഗത്തെ അഭാവം താഴെത്തട്ടിലെ പ്രവർത്തകരുടെ മികച്ചതും അച്ചടക്കത്തോടെയുമുള്ള പ്രവർത്തനങ്ങളിലൂടെ മറികടന്നതായും ലിജു പറഞ്ഞു. കൊവിഡ് രോഗബാധയെത്തുടർന്ന് സ്പെഷ്യൽ വോട്ടാണ് ലിജു രേഖപ്പെടുത്തിയത്.

ABOUT THE AUTHOR

...view details