ആലപ്പുഴ: മാർക്ക് ദാന വിവാദത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ജലീലിൽ രാജിവെക്കണമെന്ന് യുഡിഎഫ്. സർവകലാശാല നിയമങ്ങൾക്ക് എതിരായ നടപടി സ്വീകരിച്ച മന്ത്രി രാജി വച്ച് ജുഡീഷ്യൽ അന്വേഷണം നേരിടണമെന്നും യുഡിഎഫ് കൺവീനർ ബെഹ്‌ന്നാൻ എംപി ആവശ്യപ്പെട്ടു. അധിക മാർക്ക് നൽകാൻ പ്രത്യേക ചട്ടങ്ങളുണ്ട്. അതെല്ലാം മറികടന്നു ചട്ടവുരുദ്ധമായി സിൻഡിക്കേറ്റ് അധിക മാർക്ക് നൽകി. മോഡറേഷൻ മാർക്ക് അനുവദിക്കാൻ എക്സാം പാസ് ബോർഡിനാണ് അധികാരമുള്ളത്. മാർക്ക്ദാന വിവാദത്തിൽ അധിക മാർക്ക് കിട്ടിയ വിദ്യാർഥി സിപിഎം അനുഭാവിയുടെ മകനാണെന്നും അദ്ദേഹം ആരോപിച്ചു. അദാലത്തിൽ മാർക്ക് നൽകാൻ ഒരു അധികാരവും ഇല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മാർക്ക് ദാന വിവാദത്തിൽ മന്ത്രി ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് യുഡിഎഫ് - മാർക്ക് ദാന വിവാദത്തിൽ മന്ത്രി ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് യുഡിഎഫ്
സർവകലാശാല നിയമങ്ങൾക്ക് എതിരായ നടപടി സ്വീകരിച്ച മന്ത്രി രാജി വച്ച് ജുഡീഷ്യൽ അന്വേഷണം നേരിടണമെന്നും യുഡിഎഫ് കൺവീനർ ബെന്നി ബെഹ്‌ന്നാൻ എംപി ആവശ്യപ്പെട്ടു
ബെന്നി ബെഹ്‌നാൻ എംപി
പെരിയ കൊലപാതകം അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥർക്ക് എതിരെ കേസെടുക്കണം. കേരളത്തിൽ നടക്കുന്ന പല കൊലപാതകങ്ങളും ചെന്നെത്തുന്നന്നത് സിപിഎം നേതാക്കളിലേക്കാണ്. സൈനേഡ് കൊലപാതകങ്ങളിൽ പ്രാദേശിക സിപിഎം നേതാക്കൾ ഉൾപ്പെടുന്ന അവസ്ഥയാണെന്നും അദ്ദേഹം ആരോപിച്ചു. ആലപ്പുഴയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബെഹ്‌ന്നാൻ എം പി
Last Updated : Oct 16, 2019, 7:51 AM IST
TAGGED:
മാർക്ക് ദാന വിവാദം