ആലപ്പുഴയില്‍ യു.ഡി.എഫ് മനുഷ്യ ഭൂപടം തീർത്തു - MM_HASAN
ആലപ്പുഴ പൊലീസ് റിക്രിയേഷൻ ഗ്രൗണ്ടിൽ നടത്തിയ മനുഷ്യ ഭൂപടം എം.എം ഹസൻ ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്‍റ് അഡ്വ. എം ലിജു അധ്യക്ഷനായി.
ആലപ്പുഴ:മഹാത്മാ ഗാന്ധിയുടെ 72-ാമത് രക്തസാക്ഷി ദിനത്തിൽ യു.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മനുഷ്യ ഭൂപടം തീർത്തു. ആലപ്പുഴ പൊലീസ് റിക്രിയേഷൻ ഗ്രൗണ്ടിൽ നടത്തിയ മനുഷ്യ ഭൂപടം എം.എം ഹസൻ ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്‍റ് അഡ്വ. എം ലിജു അധ്യക്ഷനായി. ഗാന്ധിയെ വെടിവെച്ചു കൊന്ന നാഥുറാം വിനായക് ഗോഡ്സെയുടെ ആശയങ്ങൾ തന്നെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പിന്തുടരുന്നതെന്നും ഹസ്സന്‍ പറഞ്ഞു. രാജ്യത്ത് ജാതിയുടെയും മതത്തിന്‍റെയും പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കാൻ പൗരത്വത്തെ മറക്കുകയാണെന്നും ഹസൻ ആരോപിച്ചു.