ആലപ്പുഴ: ആലപ്പുഴ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിയായി മുൻ സിപിഎം നേതാവും മുൻ എംപിയുമായ ഡോ. കെ എസ് മനോജിനെ മത്സരിപ്പിക്കാൻ ധാരണ. പൊതുസ്വതന്ത്രനായി പതിനാലാം ലോക്‌സഭയിലേക്ക് സിപിഎം ടിക്കറ്റിൽ മത്സരിച്ചു ജയിച്ച മനോജ് പിന്നീട് പാർട്ടിയിൽ നിന്ന് രാജിവെച്ചു. പാർട്ടി നിലപാട് തന്‍റെ മത വിശ്വാസത്തിനെതിരാണ് എന്ന കാരണത്താലാണ് രാജി എന്നായിരുന്നു വിശദീകരണം.
ആലപ്പുഴയിൽ മുൻ ഇടത് എംപി കെഎസ് മനോജ് യുഡിഎഫ് സ്ഥാനാർഥി - udf candidate alappuzha
പൊതുസ്വതന്ത്രനായി പതിനാലാം ലോക്‌സഭയിലേക്ക് സിപിഎം ടിക്കറ്റിൽ മത്സരിച്ചു ജയിച്ച മനോജ് പിന്നീട് പാർട്ടിയിൽ നിന്ന് രാജിവെച്ചു.
ആലപ്പുഴയിൽ മുൻ ഇടത് എംപി കെഎസ് മനോജ് യുഡിഎഫ് സ്ഥാനാർഥി
ഡോക്ടടറായ കെഎസ് മനോജ് ഏറെ നാളായി വിദേശത്താണ് ജോലി ചെയ്യുന്നത്. കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് തിരികെയെത്തിയത്. കേരള കത്തോലിക് യൂത്ത് മൂവ്‌മെന്‍റിന്‍റെ മുൻ സംസ്ഥാന പ്രസിഡന്‍റ് കൂടിയായ മനോജ് നിലവിൽ ഏറെ നാളായി കോൺഗ്രസിനോടൊപ്പമാണ് പ്രവർത്തിക്കുന്നത്. കെഎസ് മനോജിനെ സ്ഥാനാർഥിയാക്കുക വഴി ലത്തീൻ സഭയുടെ പിന്തുണ കൂടി ഉറപ്പാക്കുവാനുള്ള ശ്രമത്തിലാണ് യുഡിഎഫ് നേതൃത്വം.