ആലപ്പുഴ: ചാരായം വാറ്റുന്നതിനിടെ രണ്ട് യുവാക്കൾ അറസ്റ്റിൽ. പുന്നപ്ര തെക്ക് പഞ്ചായത്ത് പതിനഞ്ചാം വാർഡിൽ അഞ്ചിൽ വെളിവീട്ടിൽ നൂറുദ്ദീന്‍റെ മകൻ അയാസ് (37), പുത്തൻപുരയ്ക്കൽ വീട്ടിൽ ജോസഫിന്‍റെ മകൻ ഫ്രെഡി (23) എന്നിവരെയാണ് ചാരായം വാറ്റുന്നതിനിടെ പുന്നപ്ര പൊലീസ് അറസ്റ്റ് ചെയ്തത്. അയാസ് ബന്ധുവീടിന് പിന്നിലുള്ള ബാത്ത് റൂമിന് സമീപം ചാരായം വാറ്റുന്നുണ്ടെന്ന രഹസ്യവിവരം കിട്ടിയതിനെ തുടർന്നാണ് പുന്നപ്ര എസ്ഐ രാജൻ ബാബുവിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സംഭവസ്ഥലത്തെത്തിയത്. പൊലീസ് എത്തിയതറിഞ്ഞ് പ്രതികൾ ഓടി രക്ഷപെടാൻ ശ്രമിച്ചു. പൊലീസ് സംഘത്തെ ആക്രമിക്കാൻ ശ്രമിച്ച ഇരുവരെയും അതിസാഹസികമായാണ് പിടികൂടിയത്. ഇവരിൽ നിന്ന് ഒരു ലിറ്റർ വാറ്റുചാരായവും കുക്കർ, കന്നാസ്, പൈപ്പ് തുടങ്ങിയ വാറ്റുപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
അമ്പലപ്പുഴയിൽ ചാരായം വാറ്റുന്നതിനിടെ യുവാക്കൾ അറസ്റ്റിൽ - ചാരായം
വിൽപ്പനക്കായാണ് ചാരായം വാറ്റിയതെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞു
അമ്പലപ്പുഴ
വിൽപ്പനക്കായാണ് ചാരായം വാറ്റിയതെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞു. ചാരായം വാറ്റുന്നവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്ന് എസ്ഐ രാജൻ ബാബു പറഞ്ഞു. ചാരായം വാറ്റ് കണ്ടെത്തുന്നതിനായി പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് പെട്രോളിങ് ശക്തമാക്കിയതായും പൊലീസ് പറഞ്ഞു.