കേരളം

kerala

ETV Bharat / state

അമ്പലപ്പുഴയിൽ നിയന്ത്രണംവിട്ട കാർ ഇടിച്ച് ഏഴുവയസുകാരി ഉള്‍പ്പടെ രണ്ട് മരണം - ഏഴുവയസുകാരി ഉള്‍പ്പെടെ രണ്ട് മരണം

നൂറനാട് മാമൂട് അന്‍ഷാദ് മന്‍സിലില്‍ ജലീലിന്‍റെ മകള്‍ നസ്രിയ (7) ഭാര്യാസഹോദരി മാമൂട് പാലവിളകിഴക്കേതില്‍ മിനി (40)എന്നിവരാണ് മരിച്ചത്

അമ്പലപ്പുഴയിൽ നിയന്ത്രണം വിട്ട കാർ ഇടിച്ച്; ഏഴുവയസുകാരി ഉള്‍പ്പെടെ രണ്ട് മരണം
അമ്പലപ്പുഴയിൽ നിയന്ത്രണം വിട്ട കാർ ഇടിച്ച്; ഏഴുവയസുകാരി ഉള്‍പ്പെടെ രണ്ട് മരണം

By

Published : Jul 7, 2022, 10:14 PM IST

ആലപ്പുഴ :അമ്പലപ്പുഴ പുന്തലയിൽ കാര്‍ നിയന്ത്രണം വിട്ട് ഇടിച്ചുകയറി ഏഴുവയസുകാരി ഉള്‍പ്പടെ ഒരു കുടുംബത്തിലെ രണ്ട് പേര്‍ മരിച്ചു. നാലുപേര്‍ക്ക് പരിക്കേറ്റു. നുറനാട് മാമൂട് അന്‍ഷാദ് മന്‍സിലില്‍ ജലീലിന്‍റെ മകള്‍ നസ്രിയ(7) ജലീലിന്‍റെ ഭാര്യ സുനിതയുടെ സഹോദരി മാമൂട് പാലവിളകിഴക്കേതില്‍ മിനി(40)എന്നിവരാണ് മരിച്ചത്.

ജലീല്‍(45) ഭാര്യ സുനിത(40), സുനിതയുടെ പിതാവ് അബ്ദുല്‍ അസീസ് (65) മാതാവ് നബീസ(64) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വ്യാഴാഴ്‌ച വൈകുന്നേരം പുറക്കാട്, പുന്തല ജംഗ്ഷന് സമീപമായിരുന്നു അപകടം. വിവാഹ ചടങ്ങില്‍ പങ്കെടുത്തതിന് ശേഷം കുടുംബസമേതം പുന്തലയില്‍ കടല്‍ക്കാഴ്ച കണ്ടതിനുശേഷം വീട്ടിലേക്ക് മടങ്ങാന്‍ ദേശീയ പാതയോരത്ത് നില്‍ക്കുന്നതിനിടെ കാര്‍ നിയന്ത്രണം വിട്ട് പാഞ്ഞുകയറുകയായിരുന്നു.

അമ്പലപ്പുഴയിൽ നിയന്ത്രണംവിട്ട കാർ ഇടിച്ച് ഏഴുവയസുകാരി ഉള്‍പ്പടെ രണ്ട് മരണം

പരിക്കേറ്റവരെ നാട്ടുകാര്‍ ചേര്‍ന്ന് ആംബുലന്‍സിലും അതുവഴിവന്ന വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുടെ വാഹനത്തിലുമാണ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്.

ABOUT THE AUTHOR

...view details