എലിപ്പനി ബാധിച്ച് കുട്ടനാട്ടില്‍ രണ്ട് മരണം - Kuttanad
നെടുമുടി കലയങ്കിരിച്ചിറ കൃഷ്ണ ബാബു, കൈനകരി ചേന്നങ്കരി തെക്കുംമുറി വീട്ടില്‍ തോമസ് കോശി എന്നിവരാണ് മരിച്ചത്
ആലപ്പുഴ: എലിപ്പനി ബാധിച്ച് കുട്ടനാട്ടില്‍ രണ്ട് മരണം. നെടുമുടി കലയങ്കിരിച്ചിറ കൃഷ്ണ ബാബു, കൈനകരി ചേന്നങ്കരി തെക്കുംമുറി വീട്ടില്‍ തോമസ് കോശി എന്നിവരാണ് മരിച്ചത്. കൂലിപ്പണിക്കാരനായ കൃഷ്ണ ബാബുവിനെ പനി ബാധിച്ചതിനെ തുടര്‍ന്ന് വ്യാഴാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എലിപ്പനി ആണെന്നും മറ്റെവിടേക്കെങ്കിലും വിദഗ്ദ്ധ ചികിത്സക്കായി കൊണ്ടുപോകാനും ഡോക്ടർമാർ നിര്‍ദ്ദേശിച്ചു. എന്നാല്‍ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു. കടത്തിറക്ക് തൊഴിലാളിയായ തോമാച്ചന്‍ പനി ബാധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ ചികിത്സയിലായിരുന്നു. പനി മാറാതിരുന്നതോടെ വ്യാഴാഴ്ച ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വെന്‍റിലേറ്റര്‍ ഒഴിവുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാത്രി ഏഴരയോടെ മരിച്ചു. ഇദേഹം കൊവിഡ് പോസിറ്റീവാണെന്നും പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്.