ആലപ്പുഴ: എൻസിപി നേതാവ് തോമസ് ചാണ്ടിയുടെ നിര്യാണത്തെത്തുടർന്ന് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കുട്ടനാട് നിയോജക മണ്ഡലത്തിൽ ബിഡിജെഎസ് തന്നെ മത്സരിക്കുമെന്ന് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. എൻഡിഎ മുന്നണി എന്ന നിലയിൽ ബിഡിജെഎസിന് ലഭിച്ച സീറ്റാണ് കുട്ടനാട്. പാലാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഉയർന്ന വിവാദങ്ങളുടെ അടിസ്ഥാനത്തിലാണ് അരൂർ സീറ്റ് വിട്ട് നൽകിയത്. ആ സാഹചര്യമല്ല കുട്ടനാട്ടിലുള്ളതെന്നും അതിനാൽ തന്നെ കുട്ടനാട്ടിൽ എൻഡിഎയുടെ സ്ഥാനാർഥിയാവുക ബിഡിജെഎസിൽ നിന്നുള്ള ആൾ തന്നെയാവുമെന്നും അദ്ദേഹം വ്യക്തമാക്കി.
കുട്ടനാട്ടിൽ ബിഡിജെഎസ് തന്നെ മത്സരിക്കുമെന്ന് തുഷാർ വെള്ളാപ്പള്ളി - tushar vellappally kuttanad election
കുട്ടനാട്ടിൽ എല്ലാവിഭാഗം ജനങ്ങളുടെ പിന്തുണയും ബിഡിജെഎസിന് ഉണ്ടെന്നും തുഷാർ പറഞ്ഞു. വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലുൾപ്പടെ ബിഡിജെഎസ് വൻമുന്നേറ്റത്തിന് തയ്യാറെടുക്കുകയാണെന്നും അതിന് മുന്നോടിയായുള്ള ഒരുക്കത്തിലാണ് പാർട്ടിയെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു
![കുട്ടനാട്ടിൽ ബിഡിജെഎസ് തന്നെ മത്സരിക്കുമെന്ന് തുഷാർ വെള്ളാപ്പള്ളി കുട്ടനാട്ടിൽ ബിഡിജെഎസ് തന്നെ മത്സരിക്കുമെന്ന് തുഷാർ വെള്ളാപ്പള്ളി Tushar Vellappally said BDJS would contest from Kuttanad tushar vellappally kuttanad election bdjs kerala latest news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5573965-thumbnail-3x2-tushar.jpg)
കുട്ടനാട്ടിൽ സ്ഥാനാർഥി ആരാവണമെന്നുള്ള കാര്യങ്ങൾ തുടർകമ്മിറ്റികളിൽ ചർച്ചയാകും. മുന്നണിയിലെ ഘടകകക്ഷിയെന്ന നിലയിൽ ഇക്കാര്യത്തിൽ ബിഡിജെഎസിന് ഒറ്റയ്ക്ക് തീരുമാനം എടുക്കാനും പ്രഖ്യാപിക്കാനും കഴിയില്ല. കുട്ടനാട്ടിൽ എല്ലാവിഭാഗം ജനങ്ങളുടെ പിന്തുണയും ബിഡിജെഎസിന് ഉണ്ടെന്നും തുഷാർ പറഞ്ഞു. വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലുൾപ്പടെ ബിഡിജെഎസ് വൻമുന്നേറ്റത്തിന് തയ്യാറെടുക്കുകയാണെന്നും അതിന് മുന്നോടിയായുള്ള ഒരുക്കത്തിലാണ് പാർട്ടിയെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. ബിഡിജെഎസ് സംസ്ഥാന നേതൃയോഗത്തിന് ശേഷം ചേർത്തലയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
TAGGED:
bdjs kerala latest news