ചേര്‍ത്തലയില്‍ ശക്തമായ കാറ്റിൽ മരം വീണ് വീട് തകർന്നു - ചേർത്തല വീട് തകര്‍ന്നു
അപകട സമയത്ത് കുടുംബാംഗങ്ങൾ വീട്ടിലുണ്ടായിരുന്നെങ്കിലും പരിക്കുകളൊന്നും കൂടാതെ രക്ഷപ്പെട്ടു.
ശക്തമായ കാറ്റിൽ മരം വീണ് വീട് തകർന്നു.
ആലപ്പുഴ: ശക്തമായ കാറ്റിനെ തുടര്‍ന്ന് ചേർത്തലയില്‍ മരം വീണ് വീട് തകര്‍ന്നു. മാന്നിനേഴത്ത് വീട്ടിൽ ജോസഫ് മാത്യുവിന്‍റെ വീടാണ് തകർന്നത്. സന്ധ്യയോടെയുണ്ടായ ശക്തമായ കാറ്റിൽ സമീപത്തെ ആഞ്ഞിലി മരവും മറ്റും വീടിന് മുകളിലേക്ക് വീഴുകയായിരുന്നു. മേൽക്കൂരയുടെ ഒരു ഭാഗം പൂർണമായും തകർന്നു. ജോസഫ് മാത്യുവും ഭാര്യയും രണ്ട് പെൺകുട്ടികളും അപകട സമയത്ത് വീട്ടിലുണ്ടായിരുന്നെങ്കിലും പരിക്കുകളൊന്നും കൂടാതെ രക്ഷപ്പെട്ടു.