ആലപ്പുഴ : ജില്ലയിലെ മൂന്ന് താലൂക്കുകളിൽ നിന്നുള്ള അതിഥി തൊഴിലാളികളുമായി രണ്ടാമത്തെ ട്രെയിന്‍ ആലപ്പുഴ സ്റ്റേഷനില്‍ നിന്ന് ബീഹാറിലേക്ക് പുറപ്പെട്ടു. മാവേലിക്കര, ചെങ്ങന്നൂര്‍, കുട്ടനാട് താലൂക്കുകളില്‍ നിന്നുള്ള 1,140 അതിഥി തൊഴിലാളികളാണ് ബിഹാറിലെ ബിട്ടയ്യയിലേക്കുള്ള ട്രയിനില്‍ യാത്രയായത്. ഇവർക്ക് ആവശ്യമായ ഭക്ഷണസാധനങ്ങളല്ലാം നൽകിയാണ് ഇവരെ യാത്രയാക്കിയത്.
മടങ്ങി പോകാൻ താൽപര്യം പ്രകടിപ്പിച്ച അതിഥി തൊഴിലാളികളുടെ പട്ടിക നേരത്തെ തന്നെ അധികൃതർ തയ്യാറാക്കിയിരുന്നു. ശേഷം നാട്ടിലേക്ക് പോകാൻ തയ്യാറായവരുടെ ആരോഗ്യനില പരിശോധിച്ചു. തുടർന്ന് ബൂധനാഴ്ച വൈകിട്ടോടെയാണ് യാത്രക്ക് തയ്യാറെടുക്കാനുള്ള നിര്‍ദേശങ്ങൾ നല്‍കിയത്.
അതിഥി തൊഴിലാളികളുമായുളള രണ്ടാമത്തെ ട്രെയിന്‍ ആലപ്പുഴ വിട്ടു ജില്ലയിലെ വിവിധയിടങ്ങളിൽ നിന്ന് ഇവരെ റെയിവേ സ്റ്റേഷനിലെത്തിക്കുന്നതിനായി നിശ്ചിത സ്ഥലങ്ങളിൽ കെഎസ്ആർടിസി ബസുകൾ ഒരുക്കിയിരുന്നു. ചെങ്ങന്നൂരില്‍ നിന്ന് 22 ബസ്, മാവേലിക്കര നിന്ന് 24, കുട്ടനാട് നിന്ന് ഒരു ബസും ഇതിനായി സജ്ജമാക്കി. ഒരു ബസിൽ പരമാവധി 28 പേരെയാണ് കയറ്റിയത്. മെഡിക്കൽ സർട്ടിഫിക്കറ്റും രണ്ട് ദിവസത്തേക്ക് കഴിക്കാനുള്ള ഭക്ഷണവും ബസ്സിൽ വച്ചുതന്നെ അതിഥി തൊഴിലാളികള്‍ക്ക് കൈമാറി. ബസുകൾ നിശ്ചിത ഇടവേളകളിൽ റിക്രിയേഷന്‍ ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്തു. ശേഷം റെയിൽവേ സ്റ്റേഷന് മുൻവശത്ത് പ്രത്യേകം തയ്യാറാക്കിയ ഹെൽപ് ഡെസ്‌കിൽ നിന്ന് വിളിക്കുന്ന മുറയ്ക്ക് ബസുകൾ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചു.
ഓരോ ബസ്സില്‍ നിന്ന് ഇറങ്ങുന്ന ആളുകളുടെ പട്ടികയുമായി ബന്ധപ്പെട്ട റവന്യൂ ഉദ്യോഗസ്ഥന്‍ കൗണ്ടറുകളെ സമീപിക്കുകയും ഇവര്‍ക്കായുള്ള ടിക്കറ്റ് വാങ്ങുകയും ചെയ്തു. തുടർന്ന് തൊഴിലാളികളുടെ എണ്ണം എടുത്ത് റെയിൽവേ പ്ലാറ്റ്ഫോമിലേക്ക് പ്രവേശിപ്പിക്കുകയും ട്രെയിനില്‍ ഇരിപ്പിടങ്ങളിലേക്ക് എത്തിക്കുകയും ചെയ്തു. ഈ സംവിധാനത്തിലൂടെ തിക്കും തിരക്കും ഒഴിവാക്കാൻ കഴിഞ്ഞതായി അധികൃതർ പറഞ്ഞു.