ആലപ്പുഴ:ലക്ഷദ്വീപ് നിവാസികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിൽ നിൽപ്പ് സമരം സംഘടിപ്പിച്ചു. സംയുക്ത ട്രേഡ് യൂണിയൻ്റെ നേതൃത്വത്തിലായിരുന്നു സമരം. ലക്ഷദ്വീപിനെ തകർക്കാൻ കേന്ദ്രസർക്കാർ ഗൂഢാലോചന നടത്തുന്നുവെന്ന് ആരോപിച്ച് സംയുക്ത ട്രേഡ് യൂണിയൻ്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായാണ് സമരം നടത്തിയത്.
ലക്ഷദ്വീപ് നിവാസികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംയുക്ത ട്രേഡ് യൂണിയൻ - ലക്ഷദ്വീപ് വാർത്ത
ലക്ഷദ്വീപിനെ തകർക്കാൻ കേന്ദ്രസർക്കാർ ഗൂഢാലോചന നടത്തുന്നുവെന്ന് ആരോപിച്ച് സംയുക്ത ട്രേഡ് യൂണിയൻ്റെ നേതൃത്വത്തിലാണ് സംസ്ഥാന വ്യാപകമായ് സമരം നടത്തിയത്.
ലക്ഷദ്വീപ് നിവാസികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംയുക്ത ട്രേഡ് യൂണിയൻ
Also Read:പെട്രോള്‍ വിലവർധനവിനെതിരെ ക്രിക്കറ്റ് കളിച്ച് പ്രതിഷേധിച്ച് ഡിവൈഎഫ്ഐ
ചേർത്തല ബിഎസ്എൻഎൽ ഓഫിസിന് മുന്നിൽ നടന്ന ധർണ മുൻ മന്ത്രിയും, സിപിഐ നേതാവുമായ പി. തിലോത്തമൻ ഉദ്‌ഘാടനം ചെയ്‌തു. സിഐടിയു ദേശീയ സമിതിയംഗം അഡ്വ. കെ. പ്രസാദ് അധ്യക്ഷനായി. വിവിധ ട്രേഡ് യൂണിയൻ നേതാക്കളായ അഡ്വ. കെ.ജെ. സണ്ണി, വിനോദിനി, പി. ഷാജി മോഹൻ, എ.പി. പ്രകാശൻ എന്നിവർ സംസാരിച്ചു. ചേർത്തല കച്ചേരി പോസ്റ്റാഫിസിന് മുന്നിൽ സമരം കെ.വി സന്തോഷ് ഉദ്‌ഘാടനം ചെയ്‌തു. പി.എസ്. ഗോപി, കെ. അജയൻ എന്നിവർ സംസാരിച്ചു.