കേരളം

kerala

ETV Bharat / state

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധ സദസ്

ആലപ്പുഴ കടപ്പുറത്ത് എംഇഎസ് സംഘടിപ്പിച്ച പ്രതിഷേധ സദസ്സിൽ നിരവധി പേര്‍ പങ്കെടുത്തു

പൗരത്വ നിയമത്തിനെതിരെയുള്ള പ്രക്ഷോഭത്തിലൂടെ മതഗ്രന്ഥങ്ങളെക്കാൾ പ്രാധാന്യം ഭരണഘടനയ്ക്ക് ലഭിച്ചു; സുനിതാ ദേവദാസ്
പൗരത്വ നിയമത്തിനെതിരെയുള്ള പ്രക്ഷോഭത്തിലൂടെ മതഗ്രന്ഥങ്ങളെക്കാൾ പ്രാധാന്യം ഭരണഘടനയ്ക്ക് ലഭിച്ചു; സുനിതാ ദേവദാസ്

By

Published : Jan 13, 2020, 8:03 PM IST

ആലപ്പുഴ:മതഗ്രന്ഥങ്ങളെക്കാൾ പ്രാധാന്യം ഭരണഘടനയ്ക്കും ദേശീയതക്കും ലഭിക്കാന്‍ പൗരത്വഭേദഗതി നിയമത്തിനെതിരെയുള്ള രാജ്യവ്യാപകമായ പ്രക്ഷോഭങ്ങൾ കൊണ്ട് സാധിച്ചെന്ന് മാധ്യമപ്രവർത്തകയും സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുമായ സുനിത ദേവദാസ്. ആലപ്പുഴ കടപ്പുറത്ത് എംഇഎസ് സംഘടിപ്പിച്ച പ്രതിഷേധ സദസ്സിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ.

പൗരത്വ നിയമത്തിനെതിരെയുള്ള പ്രക്ഷോഭത്തിലൂടെ മതഗ്രന്ഥങ്ങളെക്കാൾ പ്രാധാന്യം ഭരണഘടനയ്ക്ക് ലഭിച്ചു

രാജ്യത്തെ ജനങ്ങൾക്ക് അടിസ്ഥാനപരമായ സുരക്ഷിതത്വം ഉണ്ടാകണമെങ്കിൽ രാജ്യത്തിൻറെ ഭരണഘടന സുരക്ഷിതമായിരിക്കണം. എന്നാൽ അതിന്‍റെ സുരക്ഷയെ പോലും ചോദ്യം ചെയ്യുന്ന കാര്യങ്ങളാണ് രാജ്യത്ത് നടക്കുന്നത്. ഇതിനെ പ്രതിരോധിക്കാൻ ചെറുസംഘങ്ങൾ ആണെങ്കിൽ പോലും രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളും മുന്നിട്ടിറങ്ങണമെന്നും സുനിത ദേവദാസ് പറഞ്ഞു. പ്രതിഷേധ സമ്മേളനം ഡിസിസി പ്രസിഡന്‍റ് അഡ്വ. എം. ലിജു ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ, സാമൂഹ്യ പ്രവർത്തകൻ ഡോ. ഹക്കീം തുടങ്ങിയവർ പങ്കെടുത്തു.

ABOUT THE AUTHOR

...view details