ആലപ്പുഴ:തൃക്കുന്നപുഴയിൽ സിപിഎം-കോൺഗ്രസ് സംഘർഷം. സംഘർഷത്തിനിടെ കോൺഗ്രസ് പ്രവർത്തകന്‍റെ വീട് കയറി ആക്രമിച്ചതായും ആരോപണം. അതേസമയം അക്രമം കണ്ടു നിന്ന അയൽവാസി കുഴഞ്ഞു വീണു മരിച്ചു. തൃക്കുന്നപുഴ ഏഴാം വാർഡ് മീനത്തേരിൽ വീട്ടിൽ ശാർങ്ങധരൻ (60) ആണ് മരിച്ചത്.
തൃക്കുന്നപുഴയിൽ സിപിഎം-കോൺഗ്രസ് സംഘർഷം; കണ്ടു നിന്നയാൾ കുഴഞ്ഞുവീണു മരിച്ചു - cpm-congress controversy
സംഘർഷത്തിൽ തലയ്ക്കു ഗുരുതരമായി പരിക്കേറ്റ കോൺഗ്രസ് പ്രവർത്തകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
THRIKKUNNAPPUZHA DEATH
ഉച്ചയ്ക്ക് 12.30ഓടെ ആയിരുന്നു സംഭവം. സംഘർഷത്തിൽ കോൺഗ്രസ് പ്രവർത്തകനായ തെക്കേമുറിയാലിൽ സുബിയൻ (40), ഭാര്യ റാണി, സഹോദരൻ സുധീഷ് എന്നിവർക്ക് മർദനമേറ്റു. ആക്രമണം നേരിൽ കണ്ട അയൽവാസിയായ ശാർങ്ങധരൻ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ തൃക്കുന്നപുഴ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആക്രമണത്തിൽ തലയ്ക്കു ഗുരുതരമായി പരിക്കേറ്റ സുബിയനെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നിൽ സിപിഎം പ്രവർത്തകർ ആണെന്നാണ് കോൺഗ്രസ് ആരോപണം.