ആലപ്പുഴ: അമ്പലപ്പുഴയിൽ മൂന്നുവയസുകാരന് രണ്ടാനച്ഛന്‍റെ ക്രൂരമർദനം. കുഞ്ഞിനെ മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ജനനേന്ദ്രിയത്തിൽ ഉൾപ്പെടെയാണ് പരിക്ക്. രക്ഷപെടാൻ ശ്രമിച്ച പ്രതി കാക്കാഴം സ്വദേശി വൈശാഖിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. കൊലപാതക ശ്രമത്തിന് രണ്ടാനച്ഛന്‍റെയും അമ്മയുടെയും പേരില്‍ കേസെടുക്കുമെന്ന് അമ്പലപ്പുഴ പൊലീസ് അറിയിച്ചു.
അമ്പലപ്പുഴയിൽ മൂന്നുവയസുകാരന് രണ്ടാനച്ഛന്‍റെ ക്രൂരമർദനം - ആലപ്പുഴ
മര്‍ദന വിവരമറിഞ്ഞെത്തിയ നാട്ടുകാരില്‍ നിന്ന് രക്ഷപെടാന്‍ പ്രതി കടലില്‍ ചാടി. തുടര്‍ന്ന് പൊലീസിന്‍റെ സഹായത്തോടെ നാട്ടുകാര്‍ പ്രതിയെ പിടികൂടി പൊലീസിനെ ഏല്‍പ്പിച്ചു.
അമ്പലപ്പുഴയിൽ മൂന്നുവയസുകാരന് രണ്ടാനച്ഛന്‍റെ ക്രൂരമർദനം
കുഞ്ഞിനെ രണ്ടാനച്ഛന്‍ നിരന്തരമായി മര്‍ദിക്കാറുണ്ടായിരുന്നു. നാട്ടുകാര്‍ ചേര്‍ന്നാണ് കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വൈശാഖും ആശുപത്രിയില്‍ ചികിത്സയിലാണ്. ഭര്‍ത്താവിന്‍റെ ഭീഷണിയെ തുടര്‍ന്നാണ് മര്‍ദന വിവരം പുറത്ത് പറയാതിരുന്നതെന്ന് ഭാര്യ മോനിഷ പൊലീസിനോട് പറഞ്ഞു. എന്നാൽ പൊലീസും ചൈൽഡ് ലൈൻ പ്രവർത്തകരും ഇത് വിശ്വാസത്തിൽ എടുത്തിട്ടില്ല. മൂന്നുമാസം മുമ്പാണ് മോനിഷയും വൈശാഖും വിവാഹം കഴിച്ചത്.
Last Updated : Feb 15, 2020, 4:59 PM IST