ആലപ്പുഴ: കുട്ടനാടിനെ പ്രളയത്തിൽ നിന്ന് രക്ഷിക്കാനെന്ന പേരിൽ തോട്ടപ്പള്ളിയിൽ നടത്തിയ മണലെടുപ്പും പൊഴിമുറിക്കലും പൂർണപരാജയമെന്ന് ഡിസിസി പ്രസിഡന്‍റ് അഡ്വ. എം. ലിജു. തോട്ടപ്പള്ളിയിൽ മണലെടുപ്പ് നടപടികള്‍ ആരംഭിച്ചപ്പോള്‍ തന്നെ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങളെയും പാരിസ്ഥിതിക പ്രശ്‌നങ്ങളെ സംബന്ധിച്ചും മുന്നറിയിപ്പ് നൽകിയിരുന്നു. പ്രതിഷേധം അറിയിച്ച് നാട്ടുകാർ രംഗത്തെത്തിയെങ്കിലും ഇവയൊന്നും വകവെക്കാതെ സര്‍ക്കാര്‍ നടപടിയുമായി മുന്നോട്ട് പോകുകയായിരുന്നെന്നും എം. ലിജു ആരോപിച്ചു.
തോട്ടപ്പള്ളിയില്‍ സര്‍ക്കാര്‍ പദ്ധതികള്‍ പരാജയമെന്ന് ഡിസിസി പ്രസിഡന്‍റ് എം. ലിജു
തോട്ടപ്പള്ളിയിൽ മണലെടുപ്പ് നടപടികള്‍ ആരംഭിച്ചപ്പോള്‍ തന്നെ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങളെയും പാരിസ്ഥിതിക പ്രശ്‌നങ്ങളെ സംബന്ധിച്ചും മുന്നറിയിപ്പ് നൽകിയിരുന്നു.
തോട്ടപ്പള്ളിയില്‍ സര്‍ക്കാര്‍ പദ്ധതികള്‍ പരാജയമെന്ന് ഡിസിസി പ്രസിഡന്‍റ് എം. ലിജു
കുട്ടനാട്ടിലെ വെള്ളം ഒഴുകി വരണമെങ്കില്‍ ആദ്യം ലീഡിങ് ചാനലിന്‍റെ ആഴം കൂട്ടേണ്ടതുണ്ട്. എന്നാല്‍ ഇതിനുള്ള ശ്രമങ്ങളോ നടപടികളോ സർക്കാർ തലത്തിലുണ്ടായിട്ടില്ലെന്നും ലിജു കുറ്റപ്പെടുത്തി. പൊഴിമുറിക്കലുമായി ബന്ധപ്പെട്ട് യാതൊരു വിധ ശാസ്ത്രീയ പഠനങ്ങളും നടത്താതെയാണ് സർക്കാർ പദ്ധതിയുമായി മുന്നോട്ട് പോയത്. വസ്‌തുതാവിരുദ്ധമായ കാര്യങ്ങൾ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് സ്ഥലം എംഎൽഎ കൂടിയായ മന്ത്രി ജി. സുധാകരൻ ശ്രമിക്കുന്നതെന്നും എം ലിജു ആരോപിച്ചു.
Last Updated : Aug 9, 2020, 3:25 PM IST