ആലപ്പുഴ:കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി ധനമന്ത്രി തോമസ് ഐസക്. സംസ്ഥാനത്ത് സാമ്പത്തിക നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യമാണെന്നും സംസ്ഥാനത്തിന് ലഭിക്കേണ്ട 3500 കോടി കേന്ദ്രം തടഞ്ഞ് വച്ചിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. കോമ്പൻസേഷൻ തുക എന്ന് നൽകുമെന്ന് പോലും അറിയിക്കാത്തത് നിഷേധാത്മക സമീപനമാണ്. ഇതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് തോമസ് ഐസക് ആലപ്പുഴയിൽ പറഞ്ഞു. സംസ്ഥാനത്തിന്‍റെ നിയമപരമായ അവകാശത്തിൽ ഒത്തു തീർപ്പിനു തയ്യാറല്ല. കിട്ടാനുള്ള 3500 കോടി കിട്ടിയില്ലെങ്കിൽ സംസ്ഥാനത്തെ സാമ്പത്തിക നില ആകെ തകരാറിലാകുമെന്നും ധനമന്ത്രി പറഞ്ഞു.
കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി തോമസ് ഐസക് - kerala politics latest news
സംസ്ഥാനത്തിന് ലഭിക്കേണ്ട 3500 കോടി കേന്ദ്രം തടഞ്ഞ് വച്ചിരിക്കുകയാണെന്നും ഇതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും തോമസ് ഐസക്
![കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി തോമസ് ഐസക് thomas isaac കേന്ദ്ര സർക്കാര്‍ നിലപാടിനെതിരെ ധനമന്ത്രി ധനമന്ത്രി തോമസ് ഐസക്ക് kerala politics latest news finance minister](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5276935-thumbnail-3x2-thomasissac.jpg)
കേന്ദ്ര സർക്കാര്‍ നിലപാടിനെതിരെ രൂക്ഷവിമര്‍ശനവുമായി ധനമന്ത്രി തോമസ് ഐസക്ക്
കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി തോമസ് ഐസക്ക്
ജി.എസ്.ടി. കൗൺസിൽ എത്രയും പെട്ടെന്നു വിളിച്ചു ചേർക്കണം. പാർലമെന്‍റ് തീരുന്നത് വരെ കാത്തിരിക്കാൻ കഴിയില്ല. സമാന പ്രതിസന്ധി നേരിടുന്ന മറ്റ് സംസ്ഥാനങ്ങളുമായി ആലോചിച്ച് ദേശീയ തലത്തിൽ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി മുൻനിർത്തി ബജറ്റിന് മുമ്പ് നികുതി കൂട്ടില്ല. നികുതിയേതര വരുമാനം കൂട്ടാനും ബജറ്റിന് മുമ്പ് നീക്കം ഉണ്ടാകില്ല. കേന്ദ്രം പണം തന്നില്ലെങ്കിൽ നികുതി വർധനവോ, ചെലവ് നിയന്ത്രണമോ വേണ്ടി വരുമെന്നും തോമസ് ഐസക് പറഞ്ഞു.
Last Updated : Dec 6, 2019, 2:35 PM IST