കേരളം

kerala

ETV Bharat / state

കിഫ്ബിയിലെ പരിശോധന ആദായ നികുതി വകുപ്പിന്‍റെ തെമ്മാടിത്തരമെന്ന് തോമസ് ഐസക്

ആവശ്യപ്പെട്ട രേഖകളെല്ലാം കൊടുത്തിട്ടുണ്ട്. മറുപടി തൃപ്തികരമല്ലെന്നാണെങ്കിൽ ഇനിയും കൊടുക്കാന്‍ തയാറാണെന്നും ധനമന്ത്രി വ്യക്തമാക്കി

By

Published : Mar 25, 2021, 9:10 PM IST

കിഫ്ബി  ആദായ നികുതി വകുപ്പ്‌  തോമസ് ഐസക്  ആലപ്പുഴ  Thomas Isaac  inspection in Kifb is a scam by the Income Tax Department  Kifb
കിഫ്ബിയിലെ പരിശോധന ആദായ നികുതി വകുപ്പിന്‍റെ തെമ്മാടിത്തരമെന്ന് തോമസ് ഐസക്

ആലപ്പുഴ: കേന്ദ്ര ആദായനികുതി വകുപ്പ് കിഫ്ബിയില്‍ നടത്തുന്ന പരിശോധന തെമ്മാടിത്തരമാണെന്ന് ധനമന്ത്രി ഡോ. ടി.എം തോമസ് ഐസക്. കിഫ്ബിയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രം നാടകം കളി അവസാനിപ്പിക്കണം. ആവശ്യപ്പെട്ട രേഖകളെല്ലാം കൊടുത്തിട്ടുണ്ട്. മറുപടി തൃപ്തികരമല്ലെന്നാണെങ്കിൽ ഇനിയും കൊടുക്കാന്‍ തയാറാണെന്നും ധനമന്ത്രി വ്യക്തമാക്കി.

കിഫ്ബിയിലെ പരിശോധന ആദായ നികുതി വകുപ്പിന്‍റെ തെമ്മാടിത്തരമെന്ന് തോമസ് ഐസക്

എന്നാല്‍ ആദായനികുതി വകുപ്പ് നടപടിയില്‍ അസ്വാഭാവികത ഇല്ലെന്നാണ് കിഫ്ബിയുടെ പ്രതികരണം. കിഫ്ബിയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്. ഇതേ ദിവസം തന്നെയാണ് കിഫ്‌ബി മാതൃകയിൽ കേന്ദ്രത്തിൽ ഒരു സംവിധാനം തുടങ്ങാൻ ധാരണയായത്. എന്നിട്ടാണ് കേന്ദ്രം ഈ നാടകം കളിക്കുന്നതെന്നും ധനമന്ത്രി കുറ്റപ്പെടുത്തി. കേന്ദ്ര ഏജൻസികളെ കൂട്ടുപിടിച്ച് നടത്തുന്ന നാടകങ്ങൾ കൊണ്ട് എന്തോ നേട്ടം കിട്ടുമെന്നാണ് കേന്ദ്ര സർക്കാർ കരുതുന്നത്. എന്നാൽ നേട്ടമല്ല, തിരിച്ചടിയാണ് നൽകാൻ പോകുന്നതെന്നും ഐസക്ക് പറഞ്ഞു.

കേരളത്തിന്‍റെ വിവിധയിടങ്ങളിൽ നടന്നുവരുന്ന 6000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളെ മുടക്കാൻ വരുന്നവർക്കെതിരെയും കിഫ്ബിക്ക് വേണ്ടിയുമാകട്ടെ ഇത്തവണത്തെ കേരളത്തിലെ ജനങ്ങളുടെ വോട്ടെന്നും ോമസ് ഐസക്ക് പറഞ്ഞു. ഉച്ചയോട് കൂടിയാണ് കിഫ്ബി ആസ്ഥാനത്ത് ആദായ നികുതി വകുപ്പ് പരിശോധന ആരംഭിച്ചത്. കിഫ്ബി വന്ന ശേഷമുള്ള പണമിടപാടുകളും രേഖകളുമാണ് പരിശോധിച്ചത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ പദ്ധതികളുടെ നടത്തിപ്പിനെക്കുറിച്ചാണ്‌ ആദായ നികുതി വകുപ്പ് അന്വേഷിക്കുന്നത്. പദ്ധതികളുടെ വിശദാംശങ്ങള്‍ ഈ മാസം 25 ന്‌ മുന്‍പ് നല്‍കണമെന്ന് നേരത്തെ തന്നെ ആദായ നികുതി വകുപ്പ് അധികൃതര്‍ കിഫ്ബിക്ക് നിര്‍ദേശം നല്‍കിയിരുന്നു.

ABOUT THE AUTHOR

...view details