കേരളം

kerala

ETV Bharat / state

മനുഷ്യസ്നേഹിയായ രാഷ്ട്രീയ പ്രവര്‍ത്തകനാണ് തോമസ് ചാണ്ടിയെന്ന് പിണറായി വിജയൻ - മനുഷ്യസ്നേഹിയായ രാഷ്ട്രീയ പ്രവര്‍ത്തകനാണ് തോമസ് ചാണ്ടിയെന്ന് പിണറായി വിജയൻ

അന്തരിച്ച മുൻ മന്ത്രിയും എം.എല്‍.എയുമായ തോമസ് ചാണ്ടിയുടെ ശവ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായി

THOMAS_CHANDI_FUNERAL  THOMAS_CHANDI_FUNERAL-  മനുഷ്യസ്നേഹിയായ രാഷ്ട്രീയ പ്രവര്‍ത്തകനാണ് തോമസ് ചാണ്ടിയെന്ന് പിണറായി വിജയൻ
മനുഷ്യസ്നേഹിയായ രാഷ്ട്രീയ പ്രവര്‍ത്തകനാണ് തോമസ് ചാണ്ടിയെന്ന് പിണറായി വിജയൻ

By

Published : Dec 24, 2019, 5:48 PM IST

ആലപ്പുഴ : മാനവമൂല്യങ്ങൾ ഉയർത്തി പൊതുപ്രവർത്തനം നടത്തിയ മനുഷ്യ സ്നേഹിയായ രാഷ്ട്രീയ പ്രവർത്തകനായിരുന്നു തോമസ് ചാണ്ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അന്തരിച്ച കുട്ടനാട് എംഎൽഎയും എൻസിപി സംസ്ഥാന പ്രസിഡന്‍റുമായ തോമസ് ചാണ്ടിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

മനുഷ്യസ്നേഹിയായ രാഷ്ട്രീയ പ്രവര്‍ത്തകനാണ് തോമസ് ചാണ്ടിയെന്ന് പിണറായി വിജയൻ
രാഷ്ട്രീയത്തിനതീതമായി പ്രവർത്തിച്ച പ്രവാസിയായ രാഷ്ട്രീയ നേതാവായിരുന്നു അദ്ദേഹം. പ്രളയകാലത്ത് ഉൾപ്പെടെ അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ തുല്യതയില്ലാത്തതാണെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു. സംസ്ഥാന സർക്കാരിന് വേണ്ടി മുഖ്യമന്ത്രിയും നിയമസഭയുടെ പേരിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണനും പുഷ്പചക്രം സമർപ്പിച്ചു. മന്ത്രിമാരായ ഡോ. ടി എം തോമസ് ഐസക്ക്, ജി സുധാകരൻ, എ സി മൊയ്തീൻ, എ കെ ശശീന്ദ്രൻ എന്നിവരും ശവ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു. എൻസിപി ദേശീയ അധ്യക്ഷൻ ശരത് പവാറിന് വേണ്ടി മകളും എൻസിപി നേതാവുമായ സുപ്രിയ സുലേ എം.പി പുഷ്പചക്രം സമർപ്പിച്ചു. തുടർന്ന് പൊലീസ് സേനാംഗങ്ങൾ ഗാർഡ് ഓഫ് ഹോണർ നൽകി. ശേഷം ചേന്നംങ്കരി സെന്‍റ് പോൾസ് മാർത്തോമ പള്ളിയിൽ സംസ്കാര ചടങ്ങുകൾ നടത്തി.

ABOUT THE AUTHOR

...view details