ആലപ്പുഴ:ജില്ലയിൽ ഇന്ന് 13 പേർക്ക് കൊവിഡ്-19 രോഗബാധ സ്ഥിരീകരിച്ചു. ഇതിൽ ഒമ്പത് പേർ വിദേശത്തു നിന്നും നാലു പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. കുവൈറ്റിൽ നിന്നും മെയ് 27ന് കൊച്ചിയിൽ എത്തി തുടർന്ന് ആലപ്പുഴ ജില്ലയിലെ കൊവിഡ് കെയർ സെന്‍ററിൽ നിരീക്ഷണത്തിൽ ആയിരുന്ന അമ്പലപ്പുഴ സ്വദേശിനിയായ യുവതി, ദുബായിൽ നിന്നും ജൂൺ 1ന് കൊച്ചിയിൽ എത്തി തുടർന്ന് ആലപ്പുഴ ജില്ലയിലെ കൊവിഡ് കെയർ സെന്‍ററില്‍ നിരീക്ഷണത്തിൽ ആയിരുന്ന ചേർത്തല സ്വദേശിയായ യുവാവ്, അബുദാബിയിൽ നിന്നും മെയ് 27ന് കൊച്ചിയിൽ എത്തി തുടർന്ന് കൊവിഡ് കെയർ സെന്‍ററിൽ നിരീക്ഷണത്തിൽ ആയിരുന്ന ചെങ്ങന്നൂർ സ്വദേശിയായ യുവാവ്, ഛത്തീസ്ഗഡിൽ നിന്നും മെയ് 27ന് സ്വകാര്യവാഹനത്തിൽ എത്തി വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്ന ചേർത്തല സ്വദേശിയായ യുവാവ്, മുംബയിൽ നിന്നും ട്രെയിനിൽ മെയ് 27ന് കൊച്ചിയിൽ എത്തി തുടർന്ന് ആലപ്പുഴ ജില്ലയിലെ കൊവിഡ് കെയർ സെന്‍ററിൽ നിരീക്ഷണത്തിൽ ആയിരുന്ന 52വയസുള്ള മാവേലിക്കര സ്വദേശിനിക്കും രോഗം സ്ഥിരീകരിച്ചു.ർ
ആലപ്പുഴയില്‍ 13 പേർക്കുകൂടി കൊവിഡ്; ആകെ 95 രോഗികള്‍ - ആലപ്പുഴ
ഇതിൽ ഒമ്പത് പേർ വിദേശത്തു നിന്നും നാലു പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. പത്തുപേരെ മെഡിക്കൽ കോളജിലും മൂന്നു പേരെ ഹരിപ്പാട് ആശുപത്രിയിലും പ്രവേശിപ്പിച്ചു. 95പേർ നിലവിൽ കൊവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലുണ്ട്.
അബുദാബിയിൽ നിന്നും ജൂൺ 1ന് കൊച്ചിയിൽ എത്തി തുടർന്ന് ആലപ്പുഴ ജില്ലയിലെ കൊവിഡ് കെയർ സെന്‍ററിൽ നിരീക്ഷണത്തിൽ ആയിരുന്ന ചെട്ടികുളങ്ങര സ്വദേശിയായ യുവാവ്, ദുബായിൽ നിന്നും ജൂൺ 1ന് കൊച്ചിയിൽ എത്തി തുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്ന പള്ളിപ്പാട് സ്വദേശിയായ യുവാവ്. ഡൽഹിയിൽ നിന്നും വിമാന മാർഗം മെയ് 5ന് കൊച്ചിയിൽ എത്തി തുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്ന ചമ്പക്കുളം സ്വദേശിയായ യുവാവ്, ഡൽഹിയിൽ നിന്നും മെയ് അഞ്ചിന് വിമാന മാർഗം കൊച്ചിയിൽ എത്തി തുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്ന ചമ്പക്കുളം സ്വദേശിനിയായ പെൺകുട്ടി, മസ്കറ്റിൽ നിന്നും മെയ് 30ന് തിരുവനന്തപുരത്തു എത്തി തുടർന്ന് ആലപ്പുഴ ജില്ലയിലെ കൊവിഡ് കെയർ സെന്‍ററിൽ നിരീക്ഷണത്തിൽ ആയിരുന്ന 57വയസുള്ള നൂറനാട് സ്വദേശിക്കും രോഗമുണ്ട്.
അബുദാബിയിൽ നിന്നും കൊച്ചിയിൽ മെയ് 28ന് എത്തി തുടർന്ന് ആലപ്പുഴ ജില്ലയിലെ കൊവിഡ് കെയർ സെന്‍ററിൽ നിരീക്ഷണത്തിൽ ആയിരുന്ന 52 വയസുള്ള കരുവാറ്റ സ്വദേശി, കുവൈറ്റിൽ നിന്നും മെയ് 27ന് കൊച്ചിയിൽ എത്തി തുടർന്ന് ആലപ്പുഴ ജില്ലയിലെ കൊവിഡ് കെയർ സെന്‍ററിൽ നിരീക്ഷണത്തിൽ ആയിരുന്ന ചേർത്തല സ്വദേശിനിയായ യുവതി. അബുദാബിയിൽ നിന്നും മെയ് 27ന് കൊച്ചിയിൽ എത്തി തുടർന്ന് ആലപ്പുഴ ജില്ലയിലെ കൊവിഡ് കെയർ സെന്‍ററിൽ നിരീക്ഷണത്തിൽ ആയിരുന്ന പാലമേൽ സ്വദേശിയായ യുവാവ് എന്നിവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. പത്തുപേരെ മെഡിക്കൽ കോളജിലും മൂന്നു പേരെ ഹരിപ്പാട് ആശുപത്രിയിലും പ്രവേശിപ്പിച്ചു. 95പേർ നിലവിൽ കൊവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലുണ്ട്.