കേരളം

kerala

ETV Bharat / state

തൊഴിലുറപ്പ് മേഖലയില്‍ മികച്ച നേട്ടം ; തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്തിന് മന്ത്രിയുടെ അഭിനന്ദനം - ലോക്ക് ഡൗണ്‍

മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി 2019-20 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ പതിനൊന്ന് കോടി ഇരുപത്തി അഞ്ച്‌ലക്ഷത്തി ഇരുപത്തി അയ്യായിരം രൂപ ചെലവഴിച്ച് കേരളത്തിൽ തണ്ണീര്‍മുക്കം ഒന്നാം സ്ഥാനത്താണ്

THILOTHAMAN_BITTE  തൊഴിലുറപ്പ്  ഒന്നാം സ്ഥാനം  തണ്ണീര്‍മുക്കം  ലോക്ക് ഡൗണ്‍  തൊഴിലാളികളില്‍
തൊഴിലുറപ്പ് മേഖലയില്‍ നേട്ടം കൈവരിച്ച തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്തിന് മന്ത്രിയുടെ അഭിനന്ദനം

By

Published : Apr 11, 2020, 3:24 PM IST

ആലപ്പുഴ: സംസ്ഥാനത്തെ തന്നെ തൊഴിലുറപ്പ് രംഗത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുകയാണ് തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്ത്. തൊഴിലുറപ്പിൻ്റെ വിവിധ മേഖലകളില്‍ മികച്ച നേട്ടം കൈവരിച്ച തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്തിനെ മന്ത്രി പി.തിലോത്തമന്‍ നേരിട്ട് പഞ്ചായത്ത് ഓഫീസിലെത്തി അഭിനന്ദിച്ചു. ലോക്‌ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ പഞ്ചായത്തിലെത്തിയ മന്ത്രി കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ തൃപ്തി രേഖപ്പെടുത്തിയതോടൊപ്പം സര്‍ക്കാരിൻ്റെ അഭിനന്ദനങ്ങളും അറിയിച്ചു.

തൊഴിലുറപ്പ് മേഖലയില്‍ നേട്ടം കൈവരിച്ച തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്തിന് മന്ത്രിയുടെ അഭിനന്ദനം

മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി 2019-20 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ പതിനൊന്ന് കോടി ഇരുപത്തി അഞ്ച്‌ലക്ഷത്തി ഇരുപത്തി അയ്യായിരം രൂപ ചെലവഴിച്ച് കേരളത്തിൽ തണ്ണീര്‍മുക്കമാണ് ഒന്നാം സ്ഥാനത്താണ്. ആസ്തി വികസന പദ്ധതി പ്രകാരം മൂന്ന്‌കോടി നാല്‍പ്പത്തി നാല് ലക്ഷം രൂപ ചെലവഴിച്ച കാറ്റഗറിയിലും ഒന്നാം സ്ഥാനമാണ്. കൂടാതെ മൂവായിരത്തി തൊളളായിരത്തി അൻപത്തി ഏഴ് തൊഴിലാളികളില്‍ രണ്ടായിരത്തി ഇരുന്നൂറ് തൊഴിലാളികള്‍ക്ക് നൂറ് ദിവസത്തെ തൊഴില്‍ ദിനങ്ങള്‍ നല്‍കികൊണ്ടുളള പട്ടികയില്‍ സംസ്ഥാനത്ത് രണ്ടാം സ്ഥാനവും തണ്ണീര്‍മുക്കം കരസ്ഥമാക്കി. ഈ നേട്ടത്തിനെയാണ് ഗ്രാമപഞ്ചായത്തിന് ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി പി.തിലോത്തമന്‍ പഞ്ചായത്തില്‍ നേരിട്ട് എത്തി അഭിനന്ദിച്ചത്.

മാര്‍ച്ച് മുപ്പത്തിയൊന്നിന് പദ്ധതി പൂര്‍ത്തിയാകാനിരിക്കെ ലോക്‌ഡൗണ്‍ പ്രഖ്യപിച്ചിട്ടും മികച്ച നേട്ടമാണ് പഞ്ചായത്ത് നേടിയത്. എല്ലാ വിഭാഗം മേഖലകളിലും തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്താണ് ഒന്നാമത്. ഇരുപത്തി മൂന്ന് വാര്‍ഡുകളിലായി ആസ്തിവികസന പദ്ധതി പ്രകാരം നിരവധി നിര്‍മ്മാണ ജോലികളാണ് തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കിയത്. ഈ മാസം പതിനാലിന് രാവിലെ ഒമ്പത് മണിയോടെ തൊഴിലുറപ്പ് തൊഴിലാളികള്‍ അവരുടെ വീടുകളില്‍ ഒരു ഓര്‍മ്മ മരം നട്ടുകൊണ്ട് വിജയാഹ്ളാദം പങ്കിടുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.എസ് ജ്യോതിസ് പറഞ്ഞു.

ABOUT THE AUTHOR

...view details