കേരളം

kerala

ETV Bharat / state

മെഡിക്കൽ കോളജ് ആശുപത്രിയിൽ മോഷണശ്രമം; യുവാവ് പിടിയിൽ - മോഷണശ്രമം

പ്രതി സ്ഥിരമായി ക്രിമിനൽ കേസുകളിലും അമ്പലപ്പുഴ-കാക്കാഴം പ്രദേശത്ത് നിരവധി അക്രമങ്ങൾക്കും നേതൃത്വം നൽകിയിട്ടുള്ളതായി നാട്ടുകാർ

മോഷണശ്രമം: യുവാവ് പിടിയിൽ

By

Published : Jul 18, 2019, 7:58 AM IST

Updated : Jul 18, 2019, 9:43 PM IST

ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവചികിത്സ കഴിഞ്ഞ് കൈക്കുഞ്ഞുമായി മടങ്ങവെ യുവതിയുടെ പേഴ്‌സ് തട്ടിയെടുക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. അമ്പലപ്പുഴ കാക്കാഴം സ്വദേശി വിനോദിനെയാണ് പിടികൂടിയത്. പണവും എടിഎം കാർഡും ചികിത്സാ രേഖകളും അടങ്ങിയ പേഴ്സ് കൈക്കലാക്കിയ ശേഷം ഓടിരക്ഷപെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ ചേർന്ന് പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. പ്രതിയിൽ നിന്നും ഒരു മൊബൈൽ ഫോണും ബൈക്കിന്‍റെ താക്കോലും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

മെഡിക്കൽ കോളജ് ആശുപത്രിയിൽ മോഷണശ്രമത്തിനിടെ യുവാവ് പിടിയില്‍

ഇയാള്‍ മറ്റു മോഷണക്കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്. പ്രതി സ്ഥിരമായി ക്രിമിനൽ കേസുകളിലും അമ്പലപ്പുഴ-കാക്കാഴം പ്രദേശത്ത് നിരവധി അക്രമങ്ങൾക്കും നേതൃത്വം നൽകിയിട്ടുള്ളതായി നാട്ടുകാർ ആരോപിക്കുന്നു.

Last Updated : Jul 18, 2019, 9:43 PM IST

ABOUT THE AUTHOR

...view details