കേരളം

kerala

ETV Bharat / state

യുവാവിന്‍റെ മൃതദേഹം ചതുപ്പിൽ കണ്ടെത്തി - റേഷൻ കട

മൃതദേഹത്തിന് രണ്ടു ദിവസത്തിലധികം പഴക്കമുണ്ട്

swamp  The young man's body was found in the swamp  യുവാവിന്‍റെ മൃതദേഹം ചതുപ്പിൽ കണ്ടെത്തി  മൃതദേഹം  റേഷൻ കട  പൊലീസ്
യുവാവിന്‍റെ മൃതദേഹം ചതുപ്പിൽ കണ്ടെത്തി

By

Published : May 22, 2021, 1:57 AM IST

പത്തനംതിട്ട: വീട്ടിൽ നിന്നും കാണാതായ യുവാവിനെ ചതുപ്പിൽ മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട വെട്ടിപ്രം മോടിപ്പടി കുമ്പാങ്ങൽ മഹേന്ദ്രനെ(37) യാണ് വെട്ടിപ്രം സുബല പാർക്കിന്‌ സമീപമുള്ള ചതുപ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ടു ദിവസത്തിലധികം പഴക്കം തോന്നിക്കും.

ALSO READ:ബാർജ് അപകടം; കൊല്ലം സ്വദേശിയായ യുവാവും മരിച്ചു

മൂന്നു ദിവസം മുൻപ് ഇയാൾ വീട്ടിൽ നിന്നും പോയിട്ട് തിരികെ എത്തിയിരുന്നില്ല. അവിവാഹിതനായ മഹേന്ദ്രൻ റേഷൻ കടയിലേക്കെന്നു പറഞ്ഞാണ് വീട്ടിൽ നിന്നും പോയതെന്ന് ബന്ധുക്കൾ പറയുന്നു. ചതുപ്പിൽ മുഖം കുത്തിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പത്തനംതിട്ട പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. പോസ്റ്റുമോർട്ടത്തിന് ശേഷമേ മരണത്തിൽ ദുരൂഹതയുണ്ടോ എന്നുള്ള കാര്യങ്ങൾ അറിയാനാകുവെന്ന് പൊലീസ് അറിയിച്ചു.

ABOUT THE AUTHOR

...view details