ആലപ്പുഴ: കൊവിഡ് പശ്ചാത്തലത്തിൽ അബുദാബിയില്‍ നിന്നെത്തിയ പത്ത് പേരെ ജില്ലയിലെ കൊവിഡ് കെയർ സെന്‍ററിൽ നിരീക്ഷണത്തിലാക്കി. എയര്‍ ഇന്ത്യ എക്‌സ്‌പ്രസില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയവരെയാണ് കൊവിഡ് കെയർ സെന്‍ററായ തണ്ണീർമുക്കം കെടിഡിസിയിൽ എത്തിച്ചത്. ആലപ്പുഴ സ്വദേശികളായ 15 യാത്രക്കാരില്‍ ഹോം ക്വാറന്‍റൈന്‍ അനുമതിയുള്ള അഞ്ചുപേര്‍ വിമാനത്താവളത്തില്‍ നിന്ന് വീട്ടിലേക്കുപോയി.
അബുദാബിയിൽ നിന്നെത്തിയ ആലപ്പുഴ സ്വദേശികളെ കൊവിഡ് കെയർ സെന്‍ററിലേക്ക് മാറ്റി - ആലപ്പുഴ കൊവിഡ്
ജില്ലയിലെ കൊവിഡ് കെയർ സെന്‍ററായ തണ്ണീർമുക്കം കെടിഡിസിയിലാണ് ഇവരെ നിരീക്ഷണത്തിലാക്കിയത്. മറ്റ് സംസ്ഥാനങ്ങളിലെ റെഡ് സോണില്‍ നിന്നും ആലപ്പുഴയിലെത്തിയ 102 പേരെയും കൊവിഡ് കെയര്‍ സെന്‍ററുകളിലേക്ക് മാറ്റി
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയ ആലപ്പുഴ സ്വദേശിയായ ഗര്‍ഭിണിയെയും ഭര്‍ത്താവിനെയും സര്‍ക്കാര്‍ നിർദേശമനുസരിച്ച് ഹോം ക്വാറന്‍റൈനിലാക്കി. റിയാദില്‍ നിന്ന് ഇന്ന് രാത്രി കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തുന്ന വിമാനത്തില്‍ മൂന്ന് ആലപ്പുഴ സ്വദേശികള്‍ ഉണ്ടാകുമെന്നാണ് ഇതുവരെയുള്ള വിവരം. തണ്ണീര്‍മുക്കത്ത് ക്വാറന്‍റൈനിലുള്ള പ്രവാസികളുടെ ആരോഗ്യസ്ഥിതി ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കീഴിലുള്ള സംഘം കൃത്യമായി വിലയിരുത്തുന്നുണ്ട്. ആവശ്യമുള്ളവര്‍ക്ക് വൈദ്യസഹായവും നല്‍കും. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, പൊലീസ്, മറ്റ് ജീവനക്കാർ എന്നിവരാണ് കൊവിഡ് കെയര്‍ സെന്‍ററില്‍ പ്രവർത്തിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വിവിധ ചെക്ക് പോസ്റ്റുകളിലൂടെ ജില്ലയില്‍ ഇതുവരെ എത്തിയത് 547 പേരാണ്. ഇവരില്‍ റെഡ് സോണില്‍ നിന്നെത്തിയ 102 പേരെ കൊവിഡ് കെയര്‍ സെന്‍ററുകളിലേക്ക് മാറ്റി. 1567 പേര്‍ക്കുള്ള പാസാണ് ആലപ്പുഴയിൽ ഇതുവരെ നല്‍കിയത്.