ആലപ്പുഴ : ഭിന്നശേഷിക്കാരെ പൊതുസമൂഹത്തിലേക്ക് കൊണ്ടുവരാനും പ്രോത്സാഹനം നൽകാനുമുള്ള ഉത്തരവാദിത്തം പൊതുസമൂഹത്തിന് ഉണ്ടെന്നും അതിനുള്ള പ്രവർത്തനങ്ങൾ നടത്തണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജി വേണുഗോപാൽ പറഞ്ഞു. അന്തർദേശിയ ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് സാമൂഹ്യ നീതി വകുപ്പിന്‍റെയും ജില്ല ഭരണകൂടത്തിന്‍റെയും നേതൃത്വത്തിൽ നടത്തിയ ഭിന്നശേഷി ദിനാഘോഷത്തിന്‍റെ സമാപന ചടങ്ങ് മുൻസിപ്പൽ ടൗൺ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭിന്നശേഷിക്കാരെ പൊതു സമൂഹത്തിലേക്ക് കൊണ്ടുവരണം : ജി വേണുഗോപാൽ - ഭിന്നശേഷിക്കാരെ പ്രോത്സാഹിപ്പിക്കാനുള്ള ഉത്തരവാദിത്തം
അന്തർദേശിയ ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് സാമൂഹ്യ നീതി വകുപ്പിന്‍റെയും ജില്ല ഭരണകൂടത്തിന്‍റെയും നേതൃത്വത്തിൽ നടത്തിയ ഭിന്നശേഷി ദിനാഘോഷത്തിന്‍റെ സമാപന ചടങ്ങ് മുൻസിപ്പൽ ടൗൺ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭിന്നശേഷിക്കാരെ പ്രോത്സാഹിപ്പിക്കാനുള്ള ഉത്തരവാദിത്തം പൊതു സമൂഹത്തിനുണ്ട്: ജി വേണുഗോപാൽ
സംസ്ഥാന സർക്കാരിന്‍റെ വിജയമധുരം പദ്ധതിയിൽ ജില്ലയിൽ നിന്ന് വിജയം കൈവരിച്ച വി ഉണ്ണികൃഷ്ണൻ, ഇസ്മയിൽ, സച്ചിൻ ദേവ്, എം കിരൺ, സിദ്ധാർഥ് നാഥ് എന്നിവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. ജില്ലയിലെ 27ഓളം ബഡ്‌സ് സ്‌കൂളുകളാണ് പരിപാടിയിൽ പങ്കെടുത്തത്. നഗരസഭാ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ അധ്യക്ഷത വഹിച്ചു. കലാ മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനവും വിതരണം ചെയ്തു.
Last Updated : Dec 3, 2019, 11:33 PM IST