ആലപ്പുഴ : സംസ്ഥാനത്തെ എല്ലാവീടുകളിലും കുടിവെള്ളമെത്തിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി. തഴക്കര ഗ്രാമപഞ്ചായത്തിലെ കണ്ണാട്ടുമോടി കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തെ എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കുമെന്ന് ജലമന്ത്രി - ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി
അടുത്ത വർഷം പുതുതായി 10 ലക്ഷം വീടുകൾക്ക് കൂടി കുടിവെള്ളമെത്തിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
നിലവിൽ സംസ്ഥാനത്തെ 86 ലക്ഷം വീടുകളിൽ 22 ലക്ഷം വീടുകളിലേക്ക് മാത്രമാണ് പൈപ്പ് കണക്ഷനുള്ളത്. അടുത്ത വർഷം പുതുതായി 10 ലക്ഷം വീടുകൾക്ക് കൂടി കുടിവെള്ളമെത്തിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഇതിനായി വിവിധ പദ്ധതികൾ പ്രകാരം എംഎൽഎയും മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികളുടെയും സഹായവും പദ്ധതിവിഹിതവും ആവശ്യമാണെന്നും വേൾഡ് ബാങ്ക് ഉൾപ്പടെയുള്ള സ്ഥാപനങ്ങളിൽ നിന്ന് പോലും കടമെടുക്കേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു. എംഎൽഎയുടെ മണ്ഡല വികസന ഫണ്ടിൽ നിന്നും 29 ലക്ഷം രൂപ ചെലവിലാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. തഴക്കര പഞ്ചായത്തിലെ 4 ചെറുകിട കുടിവെള്ള പദ്ധതികളിലെ 2 പദ്ധതികൾ യാഥാർഥ്യമായതോടുകൂടി ഒരു കൂട്ടം ജനതയുടെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കാണാൻ സാധിച്ചതായി എംഎൽഎ ആര്‍.രാജേഷ് പറഞ്ഞു.
TAGGED:
കെ.കൃഷ്ണൻകുട്ടി