കേരളം

kerala

ETV Bharat / state

മദ്യം ലഭിക്കാത്തതിനെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു

പുതുപ്പള്ളി ശാസ്താന്‍റെ പടീറ്റതിൽ രമേശനാണ് (40) മദ്യം കിട്ടാത്തതിനെ തുടർന്ന് ആത്മഹത്യ ചെയ്തത്. കെട്ടിട നിർമ്മാണ തൊഴിലാളിയായിരുന്നു

യുവാവ് ആത്മഹത്യ ചെയ്തു  മദ്യം ലഭിക്കാത്തതിനെ തുടർന്ന്  മദ്യം ലഭിക്കാത്തതിനെ തുടർന്ന് ആത്മഹത്യ  ആലപ്പുഴ
യുവാവ് ആത്മഹത്യ ചെയ്തു മദ്യം ലഭിക്കാത്തതിനെ തുടർന്ന് മദ്യം ലഭിക്കാത്തതിനെ തുടർന്ന് ആത്മഹത്യ ആലപ്പുഴ

By

Published : Mar 31, 2020, 8:20 AM IST

ആലപ്പുഴ:മദ്യം ലഭിക്കാത്തതിനെത്തുടർന്നുള്ള മാനസിക സംഘർഷത്തിൽ കായംകുളത്ത് യുവാവ് ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ട്. കായംകുളം പുതുപ്പള്ളി ശാസ്താന്‍റെ പടീറ്റതിൽ രമേശനാണ് (40) മദ്യം കിട്ടാത്തതിനെ തുടർന്ന് ആത്മഹത്യ ചെയ്തത്. കെട്ടിട നിർമ്മാണ തൊഴിലാളിയായിരുന്ന രമേശൻ താമസിക്കുന്ന വീട്ടിൽ തൂങ്ങി മരിക്കുകയായിരുന്നു. സർക്കാർ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതുകൊണ്ട് മദ്യം ലഭ്യത കുറഞ്ഞതോടെ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. ജില്ലയിൽ മാത്രം ഇത്തരത്തിൽ മരിച്ചവരുടെ എണ്ണം ഇതോടെ മൂന്നായി.

ABOUT THE AUTHOR

...view details