ആലപ്പുഴ:എസ്എൻഡിപി യോഗം മാവേലിക്കര യൂണിയൻ ഭരണവുമായി ബന്ധപ്പെട്ട തർക്കത്തിൽ സുഭാഷ് വാസുവിന് തിരിച്ചടി. എസ്എൻഡിപി യോഗത്തിന്‍റെ നടപടി ഹൈക്കോടതി ശരിവച്ചു. എസ്.എൻ.ഡി.പി.യോഗം മാവേലിക്കര യൂണിയന്‍റെ ഭരണച്ചുമതല മുൻ യൂണിയൻ പ്രസിഡന്‍റ് സുഭാഷ് വാസുവിനേയും സെക്രട്ടറി സുരേഷ് ബാബുവിനെയും തിരിച്ചേൽപ്പിച്ചു കൊണ്ടും അവരുടെ ഭരണത്തിൽ കാലാവധി കഴിയും വരെ യോഗം ഇടപെടരുതെന്നുമുണ്ടായ കൊല്ലം പ്രിൻസിപ്പൽ സബ്ബ് കോടതിയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.
എസ്എൻഡിപി യോഗത്തിന്‍റെ നടപടി ഹൈക്കോടതിയും ശരിവച്ചു - Subhash vasu
എസ്എൻഡിപി യോഗം നിയമിച്ച അഡ്മിനിസ്ട്രേറ്റർ അഡ്വ.സിനിൽ മുണ്ടപ്പള്ളിക്ക് യൂണിയൻ ഭരണനിർവ്വഹണം നടത്താമെന്നും കോടതി വിധിച്ചു.
സുഭാഷ് വാസുവിന് തിരിച്ചടി; എസ്എൻഡിപി യോഗത്തിന്‍റെ നടപടി ഹൈക്കോടതിയും ശരിവച്ചു
എസ്എൻഡിപി യോഗം നിയമിച്ച അഡ്മിനിസ്ട്രേറ്റർ അഡ്വ.സിനിൽ മുണ്ടപ്പള്ളിക്ക് യൂണിയൻ ഭരണനിർവഹണം നടത്താമെന്നും കോടതി വിധിച്ചു. മൈക്രോഫിനാൻസ് നടത്തിപ്പിൽ അടക്കം വൻ അഴിമതി ആരോപണങ്ങൾ ആണ് സുഭാഷ് വാസുവിനും കൂട്ടർക്കും എതിരെ ഉള്ളത്.