ആലപ്പുഴ: അമ്പലപ്പുഴയിൽ അതിഥി തൊഴിലാളിയെ താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ബീഹാർ സ്വദേശി മുസ്ലിം മിയ(26) ആണ് മരിച്ചത്. പശ്ചിമ ചമ്പാരൻ ബഗമ്പൂര് സ്വദേശി റഹ്മത്തുള്ള മിയയുടെ മകനാണ്. വളഞ്ഞവഴി പടിഞ്ഞാറ് വാടകയ്ക്കു താമസിച്ച് വരികയായിരുന്നു. മൈക്കാട് തൊഴിലാളിയാണ്. രാത്രി 7:30-ഓടെ വീട്ടിലെത്തിയ കൂടെ ജോലി ചെയ്യുന്ന സുഹൃത്തുക്കളാണ് ഇയാളെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
അതിഥി തൊഴിലാളിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
ബീഹാർ സ്വദേശി മുസ്ലിം മിയ(26) ആണ് മരിച്ചത്. വീട്ടിലെത്തിയ കൂടെ ജോലി ചെയ്യുന്ന സുഹൃത്തുക്കളാണ് ഇയാളെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്
മുസ്ലിം മിയ
ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് അമ്പലപ്പുഴ പൊലീസ് അന്വേഷണം ആരംഭിച്ചു. കൊവിഡ് പരിശോധനകൾക്കും പോസ്റ്റ്മാർട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് പൊലീസ് പറഞ്ഞു.