ആലപ്പുഴ: ആലപ്പുഴ ജനറല്‍ ആശുപത്രിക്കുള്ളിലെ പൊളിഞ്ഞു കിടക്കുന്ന റോഡ് ഒരു മാസത്തിനകം പുനര്‍ നിര്‍മിക്കണമെന്ന് കര്‍ശന നിര്‍ദേശം നല്‍കി പൊതുമരാമത്ത്- രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി സുധാകരന്‍. ജനറല്‍ ആശുപത്രിയില്‍ ആരംഭിക്കുന്ന ആധുനിക ട്രോമാകെയര്‍ യൂണിറ്റ് ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. റോഡിന്‍റെ ശോചനീയാവസ്ഥ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പുനര്‍നിര്‍മാണം നടത്താന്‍ മന്ത്രി നിര്‍ദേശിച്ചത്.
ആലപ്പുഴ ജനറല്‍ ആശുപത്രിയിലെ റോഡ്; പുനര്‍നിര്‍മിക്കാന്‍ മന്ത്രി ജി. സുധാകരന്‍റെ നിര്‍ദേശം - ജി സുധാകരന്‍
റോഡ് നിര്‍മാണത്തിന് ടെന്‍ഡര്‍ നടപടികള്‍ ആയിട്ടുണ്ടെന്നും പിഡബ്ല്യുഡി ഉടന്‍ റോഡ് നിര്‍മാണം ആരംഭിക്കുമെന്നും നഗരസഭ ചെയര്‍മാന്‍ തോമസ് ജോസഫ്.
റോഡ് നിര്‍മാണത്തിന് ടെന്‍ഡര്‍ നടപടികള്‍ ആയിട്ടുണ്ടെന്നും പിഡബ്ല്യുഡി ഉടന്‍ റോഡ് നിര്‍മാണം ആരംഭിക്കുമെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച നഗരസഭ ചെയര്‍മാന്‍ തോമസ് ജോസഫ് അറിയിച്ചു. ഏഴ് പദ്ധതികളിലായി സര്‍ക്കാര്‍ 130 കോടി രൂപയുടെ അടങ്കല്‍ തുകയാണ് ജനറല്‍ ആശുപത്രിയുടെ വികസനത്തിനായി നല്‍കുന്നതെന്ന് മന്ത്രി പറഞ്ഞു. ഇതില്‍ 112 കോടി രൂപ ചിലവിലുള്ള പുതിയ ഒപി ബ്ലോക്കിന് സ്ഥലം തയ്യാറാക്കുന്ന നടപടി ആരംഭിച്ചിട്ടുണ്ട്. നഗരസഭയും കാര്യമായ വിഹിതം ആശുപത്രി വികസനത്തിന് നല്‍കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
മൂന്നുലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച പകര്‍ച്ചേതര വ്യാധികള്‍ക്ക് വേണ്ടിയുള്ള ഒപി യൂണിറ്റിന്‍റെ ഉദ്ഘാടനം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എല്‍ അനിതകുമാരി നിര്‍വഹിച്ചു. അള്‍ട്രാസൗണ്ട് മെഷീന്‍റെ ഉദ്ഘാടനം എന്‍എച്ച്എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ രാധാകൃഷ്‌ണനും കൃത്രിമ കൈകാല്‍ സെന്‍ററിന്‍റെ ഉദ്ഘാടനം വൈസ് ചെയര്‍പേഴ്‌സണ്‍ സി ജ്യോതിമോളും നിര്‍വഹിച്ചു.