കേരളം

kerala

ETV Bharat / state

അർത്തുങ്കൽ പെരുന്നാളിന് കൊടിയേറി - alappuzha arthungal

ആയിരക്കണക്കിന് വിശ്വാസികളെ സാക്ഷിയാക്കി ആലപ്പുഴ രൂപതാ മുൻ ബിഷപ് ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിൽ കൊടിയേറ്റ് കർമം നിർവഹിച്ചു

അർത്തുങ്കൽ പെരുന്നാൾ  Arthunkal perunnal  ആലപ്പുഴ അർത്തുങ്കൽ  alappuzha arthungal  : അർത്തുങ്കൽ സെയ്‌ന്‍റ്  ആൻഡ്രൂസ് ബസലിക്ക
പ്രസിദ്ധമായ അർത്തുങ്കൽ പെരുന്നാളിന് കൊടിയേറി

By

Published : Jan 11, 2020, 11:13 PM IST

ആലപ്പുഴ: അർത്തുങ്കൽ സെന്‍റ് ആൻഡ്രൂസ് ബസലിക്കയിലെ പ്രസിദ്ധമായ മകരം തിരുനാളിന് കൊടിയേറി. തിരുനാളിനാരംഭമായി ഉയർത്തുവാനുള്ള കൊടി പാലായിൽ നിന്നാണ് എത്തിച്ചത്. കൊടി ആദ്യം തുമ്പോളി പള്ളിയിലും തുടർന്ന് ആഘോഷമായ പ്രദക്ഷിണത്തോടൊപ്പം വൈകിട്ട് അർത്തുങ്കൽ പള്ളിയിലും എത്തിച്ചു. പള്ളിയങ്കണത്തിൽ ആയിരക്കണക്കിന് വിശ്വാസികളെ സാക്ഷിനിർത്തി ആലപ്പുഴ രൂപതാ മുൻ ബിഷപ് ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിൽ കൊടിയേറ്റ് കർമം നിർവഹിച്ചു.

പ്രസിദ്ധമായ അർത്തുങ്കൽ പെരുന്നാളിന് കൊടിയേറി

രൂപതാ വികാരി പയസ് ആറാട്ടുകുളം സുവിശേഷ പ്രസംഗം നടത്തി. ജനുവരി പതിനെട്ടിന് പുലർച്ചെ അഞ്ചിനാണ് നടതുറക്കൽ ചടങ്ങ്‌ നടക്കുന്നത്. ജനുവരി ഇരുപതിനാണ് പ്രസിദ്ധമായ നാല്‌ മണിക്കൂർ പ്രദക്ഷിണം നടക്കുന്ന പ്രധാന തിരുനാൾ. എട്ടാമിടം ജനുവരി ഇരുപത്തിയേഴിനും നടക്കും. പെരുന്നാൾക്കാലത്ത് എല്ലാ മത വിഭാഗങ്ങളിലുമുള്ള ധാരാളം ഭക്തജനങ്ങൾ അർത്തുങ്കൽ പള്ളിയിൽ എത്തിച്ചേരാറുണ്ട്. കൊടിയ രോഗങ്ങളിൽ നിന്നും അപകടങ്ങളിൽ നിന്നും രക്ഷപെട്ടവരാണ് വിശുദ്ധ സെബസ്‌ത്യാനോസിന് നന്ദി പ്രകാശിപ്പിക്കുവാൻ പെരുന്നാളിന് എത്തുന്നത്.

ഭക്തര്‍ അടുത്തുള്ള കടൽത്തീരത്തുനിന്നും പള്ളി വരെ മുട്ടിൽ ഇഴഞ്ഞ് വിശുദ്ധനോടുള്ള കൃതജ്ഞത കാണിക്കുന്നു. സ്വർണം, വെള്ളി എന്നിവയിൽ തീർത്ത മനുഷ്യാവയവങ്ങളുടെയും അമ്പ്, വില്ല് എന്നിവയുടെയും രൂപങ്ങളും വിശ്വാസികൾ ഇവിടെ കാണിക്കയായി അർപ്പിക്കുന്നു. പോർച്ചുഗീസുകാർ പണിത പുരാതനമായ ഈ ദേവാലയം വിശുദ്ധ സെബസ്‌ത്യാനോസിന്‍റെ നാമത്തിലുള്ള കേരളത്തിലെ ഒരു പ്രമുഖ തീർഥാടന കേന്ദ്രവുമാണ്. ആലപ്പുഴ രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന ദേവാലയത്തിൽ വിശുദ്ധ സെബസ്‌ത്യാനോസിന്‍റെ തിരുനാൾ ആഘോഷപൂർവമാണ് കൊണ്ടാടുന്നത്. ശബരിമല ദർശനം കഴിഞ്ഞെത്തുന്ന ഈ ഭാഗത്തുള്ള അയ്യപ്പഭക്തർ അർത്തുങ്കൽ പള്ളിയിൽ വെളുത്തച്ചന്‍റെ സവിധത്തിലെത്തി നേർച്ചകൾ സമർപ്പിച്ച് മാലയൂരുന്ന പതിവുമുണ്ട്.

ABOUT THE AUTHOR

...view details