ആലപ്പുഴ : കൊറോണ വൈറസ് ബാധ സംശയത്തില്‍ ആലപ്പുഴ മെഡിക്കൽ കോളജിൽ വിപുലമായ സജ്ജീകരണങ്ങളാണ് ആരോഗ്യവകുപ്പ് ഒരുക്കിയിട്ടുള്ളതെന്ന് മന്ത്രി കെ.കെ ശൈലജ. രണ്ടു മെഡിക്കൽ ഓഫീസർമാരുടെ നേതൃത്വത്തിൽ നാല് സ്റ്റാഫ് നഴ്‌സുമാരും നാല് നഴ്‌സിങ് അസിസ്റ്റന്‍റുമാരുമാണുള്ളത്. ഇവർക്ക് പുറമേ ക്ലീനിങ് സ്റ്റാഫും പിജി വിദ്യാർഥികളും വാർഡിൽ സേവനമനുഷ്‌ഠിക്കും. ഐസൊലേഷൻ വാർഡിൽ ജോലി ചെയ്യുന്നവർക്കായി വ്യക്തി സുരക്ഷാ കിറ്റുകൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്.
കൊറോണ വൈറസ് ; ആലപ്പുഴ മെഡിക്കൽ കോളജിൽ വിപുലമായ സജ്ജീകരണങ്ങൾ - ആരോഗ്യവകുപ്പ്
ഡോക്‌ടർമാർ ഉൾപ്പെടെയുള്ള ആശുപത്രി ജീവനക്കാർ ഇനി പ്രത്യേക എൻ95 മാസ്‌കും കൈയുറകളും ധരിച്ചാവും സേവനമനുഷ്‌ഠിക്കുകയെന്നും ആരോഗ്യവകുപ്പ്
ആലപ്പുഴ
നിരീക്ഷണത്തിലുള്ള രണ്ടുപേരിൽ ഒരാൾക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്ന സാഹചര്യത്തിൽ ഡോക്‌ടർമാർ ഉൾപ്പെടെയുള്ള ആശുപത്രി ജീവനക്കാർ ഇനി പ്രത്യേക എൻ95 മാസ്‌കും കൈയുറകളും ധരിച്ചാവും സേവനമനുഷ്‌ഠിക്കുകയെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. ഐസൊലേഷൻ വാർഡിൽ ഡോക്‌ടർമാർക്കും ജീവനക്കാർക്കും വിദ്യാർഥികൾക്കും നാല് മണിക്കൂർ വീതമാണ് ഡ്യൂട്ടി നിശ്ചയിച്ചിരിക്കുന്നത്. സ്ഥിതിഗതികൾ വിലയിരുത്താൻ ആരോഗ്യമന്ത്രി ആലപ്പുഴയിൽ നേരിട്ടെത്തും.
Last Updated : Feb 2, 2020, 3:03 PM IST