ആലപ്പുഴ:സംസ്ഥാനത്ത് പക്ഷിപ്പനി റിപ്പോർട്ട് ചെയ്‌ത സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര സംഘം നാളെ ആലപ്പുഴയിലെത്തും. കോട്ടയം, ആലപ്പുഴ ജില്ലകളിലെ പക്ഷിപ്പനി രോഗബാധിത മേഖലകൾ സംഘം സന്ദർശിക്കും. പക്ഷിപ്പനി സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിൽ സ്വീകരിച്ച നടപടികളും രോഗം നിയന്ത്രിക്കാൻ സ്വീകരിച്ച പ്രതിരോധ പ്രവർത്തനങ്ങളും സംഘം വിലയിരുത്തും.
പക്ഷിപ്പനി; കേന്ദ്രസംഘം നാളെ ആലപ്പുഴയിലെത്തും - പക്ഷിപ്പനി കോട്ടയം
ആലപ്പുഴയിലെ പള്ളിപ്പാട്, കരുവാറ്റ, തകഴി, നെടുമുടി പഞ്ചായത്തുകളിലാണ് സംഘം സന്ദർശനം നടത്തുക
![പക്ഷിപ്പനി; കേന്ദ്രസംഘം നാളെ ആലപ്പുഴയിലെത്തും The central team will reach Alappuzha Alappuzha bird flu kottayam bird flu പക്ഷിപ്പനി ആലപ്പുഴ പക്ഷിപ്പനി കോട്ടയം കേന്ദ്രസംഘം നാളെ ആലപ്പുഴയിലെത്തും](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10141310-311-10141310-1609934303014.jpg)
പക്ഷിപ്പനി; കേന്ദ്രസംഘം നാളെ ആലപ്പുഴയിലെത്തും
ആലപ്പുഴയിലെ പള്ളിപ്പാട്, കരുവാറ്റ, തകഴി, നെടുമുടി പഞ്ചായത്തുകളിലാണ് സംഘം സന്ദർശനം നടത്തുക. കർഷകരുമായും മൃഗസംരക്ഷണ ഉദ്യോഗസ്ഥരുമായും കേന്ദ്ര സംഘം ചർച്ച നടത്തും. പക്ഷിപ്പനി ദേശീയ കർഷകർക്കുള്ള സാമ്പത്തിക പാക്കേജ് അടക്കം സന്ദർശനവേളയിൽ ചർച്ചയാകും.