ആലപ്പുഴ: പൗരത്വ നിയമ ഭേദഗതിക്കെതിരെ ശക്തമായ പ്രക്ഷോഭം ഉണ്ടായിട്ടും, അത് നടപ്പാക്കുമെന്ന പറയുന്ന കേന്ദ്ര സർക്കാർ നിലപാട് ഭരണഘടനാ വിരുദ്ധമാണെന്ന് പ്രശസ്‌ത പരിസ്ഥിതി പ്രവർത്തക മേധാ പട്‌കർ. ആലപ്പുഴ പ്രസ് ക്ലബ്ബിൽ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു മേധാ പട്‌കർ.
പൗരത്വ നിയമ ഭേദഗതി നടപ്പാക്കുമെന്ന കേന്ദ്രസർക്കാർ നിലപാട് ഭരണഘടനാ വിരുദ്ധം: മേധാ പട്‌കർ
സമരത്തിന്‍റെ പേരിൽ അക്രമം നടത്തുന്നതിനോട് യോജിപ്പില്ല. വർഗ്ഗീയ ചേരിതിരിവുണ്ടാക്കി രാജ്യത്തെ ഭിന്നിപ്പിക്കാനാണ് കേന്ദ്ര സർക്കാരും, ബിജെപിയും ശ്രമിക്കുന്നതെന്നും പ്രശസ്‌ത പരിസ്ഥിതി പ്രവർത്തക മേധാ പട്‌കർ ആരോപിച്ചു.
പൗരത്വ നിയമ ഭേദഗതി നടപ്പാക്കുമെന്ന കേന്ദ്രസർക്കാർ നിലപാട് ഭരണഘടനാ വിരുദ്ധം; മേധാ പട്‌കർ
നിയമത്തിനെതിരെ ശക്തമായി പ്രതിഷേധമുയർത്തുന്നത് യുവാക്കളും, വിദ്യാർഥികളുമാണ്. സമരത്തിന്‍റെ പേരിൽ അക്രമം നടത്തുന്നതിനോട് യോജിപ്പില്ല. വർഗീയ ചേരിതിരിവുണ്ടാക്കി രാജ്യത്തെ ഭിന്നിപ്പിക്കാനാണ് കേന്ദ്ര സർക്കാരും, ബിജെപിയും ശ്രമിക്കുന്നത്. പ്രളയത്തെത്തുടർന്ന് സംസ്ഥാനത്ത് നടപ്പാക്കി വരുന്ന പുനർനിർമാണ പ്രവർത്തനങ്ങളെയും മേധാപട്‌കർ പ്രശംസിച്ചു. പ്രസ് ക്ലബ്ബ് പ്രസിഡന്‍റ് കെ യു ഗോപകുമാർ, സെക്രട്ടറി ആർ.രാജേഷ്, ജോ. സെക്രട്ടറി ബിനീഷ് പുന്നപ്ര തുടങ്ങിയവരും സന്നിഹിതരായിരുന്നു.